മതപരിവർത്തനം നിർത്താനുള്ള പെരിയോറുടെ വാക്കുകൾ പിണറായിയും സ്റ്റാലിനും അനുസരിക്കുമോ?
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മതപരിവർത്തനം നിർത്താനുള്ള പെരിയോറുടെ വാക്കുകൾ പിണറായിയും സ്റ്റാലിനും അനുസരിക്കുമോ?

ജി.കെ. സുരേഷ് ബാബു

Janam Web Desk by Janam Web Desk
Dec 12, 2024, 08:24 pm IST
FacebookTwitterWhatsAppTelegram

വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് വൈക്കത്ത് വന്നു പ്രസംഗിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത പെരിയോർ ഇ.വി രാമസ്വാമി നായ്‌ക്കർ അന്ന് അനുവർത്തിച്ച നിലപാടിനോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും യോജിക്കുന്നുണ്ടോ എന്നതാണ് രാമസ്വാമി നായ്‌ക്കർ സ്മാരക ഗ്രന്ഥശാലയും അനുബന്ധ സ്മാരകങ്ങളും സമർപ്പിക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

ഏപ്രിൽ 13,മേടം ഒന്നിനാണ് ഇ.വി രാമസ്വാമി നായ്‌ക്കർ വൈക്കത്തെത്തിയത്. മധുര ദാസ് ദ്വാരകദാസ് , നാരായണ സ്വാമി എന്നിവരോടൊപ്പമാണ് അദ്ദേഹം വൈക്കത്ത് എത്തിയത്. ഹിന്ദുമതത്തിലെ ജാതിവാദവും അതുകാരണം വൻതോതിൽ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും നടക്കുന്ന മതപരിവർത്തനവും ആണ് വൈക്കത്ത് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

സത്യഗ്രഹാശ്രമം വാർത്താ ബുള്ളറ്റിനിൽ പെരിയോറുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം നൽകിയിട്ടുണ്ട്. പെരിയോർ പറയുന്നു, ‘ ഹിന്ദു മതത്തിൽ മാത്രം ജനങ്ങൾ കുറഞ്ഞുവരുന്നു. മറ്റു സകല മതങ്ങളിലും ജനങ്ങൾ വർദ്ധിച്ചുവരുന്നു ഇതിന്റെ കാരണം തീണ്ടൽ, തൊടീൽ മൂലം ഉണ്ടാകുന്ന മതപരിവർത്തനമാണ് ഈ സ്ഥിതി തുടർന്നുകൊണ്ടിരുന്നാൽ ഹിന്ദുമതം എന്ന പദം പോലും നശിക്കും. വൈക്കം റോഡിൽ ധർമ്മ ഭ്രഷ്ടന്മാർ സഞ്ചരിക്കുന്നു. എന്നാൽ ധർമ്മിഷ്ഠനായ ഒരു തിണ്ട ജാതിക്കാരന് ആ വഴി ഈ അധർമ്മ രാജ്യത്തിന് എന്നു ഗുണം ഉണ്ടാകും. 6000 മൈൽ ദൂരെനിന്ന് വന്ന് ഇന്ത്യയെ ഭരിക്കുന്നവരിൽ നാം അയിത്തത്തെ പരിപാലിക്കുന്നതും ഒരു ജാതി മറ്റൊരു ജാതിയെക്കാൾ താഴ്ന്നതാണെന്ന് അവരെ ധരിപ്പിക്കുന്നതും മൂലം നാം ബ്രാഹ്‌മണ ചണ്ഡാള ഭേദബുദ്ധി ഉണ്ടാക്കുന്നു. ഇതുമൂലം ഇംഗ്ലീഷുകാർ വണ്ടിയിലും കപ്പലിലും മറ്റും വർഗീയ ഭേദം കാണിക്കുന്നു. നമ്മുടെ ഇന്നത്തെ ഹിന്ദുമതം അധപ്പതിച്ചു എന്ന് പരിഗണിക്കാം. ക്രിസ്തുമതത്തിലെ ജനസംഖ്യ 22 ശതമാനവും ഇസ്ലാം മതത്തിലേത് അഞ്ചര ശതമാനം വർദ്ധിക്കുകയും ഹിന്ദുമതത്തിൽ ഇത് അഞ്ച് ശതമാനം കുറയുകയും ചെയ്താണ് ഇരിക്കുന്നത്. നാം വിവാഹം ചെയ്യുന്നില്ലേ, നമ്മുടെ സ്ത്രീകൾ പ്രസവിക്കുന്നില്ലേ.

ഇസ്ലാം മതത്തിന്റെ പ്രചാരണ കാരണം അതിലെ സ്വാതന്ത്ര്യമാണ് ക്രിസ്തുമതത്തിന്റെ അഭിവൃദ്ധിക്കും കാരണം ഇതുതന്നെ ജാതിയാൽ നമ്മുടെ മതം ചീത്തയാക്കിയിരിക്കുന്നു. മതകാര്യം രാജ്യ കാര്യത്തെക്കാൾ വലുതാണ് മതഭക്തി അപേക്ഷിച്ച് രാജഭക്തി നിസ്സാരമാണ് ഹിന്ദുമതത്തിന് പ്രാചീനത കൂടിയാലും ഇന്നത് ഏറ്റവും താണ മതമാണ്. തിരുവിതാംകൂറിൽ ഇതര ഭാരതീയ രാജ്യങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികൾ അധികമായിരിക്കുന്നതിന് കാരണം ഇവിടുത്തെ അയിത്തം മൂലമുണ്ടാകുന്ന മതപരിവർത്തനമാകുന്നു. ജാതി നശിപ്പിക്കാൻ അല്ല വൈക്കം സത്യാഗ്രഹം ഹിന്ദുമതാനുയായികളിൽ ഒരു വിഭാഗത്തിനുള്ള സഞ്ചാര സ്വാതന്ത്ര്യ സ്ഥാപനാർത്ഥമാണ് തുടങ്ങിയിട്ടുള്ളത്.

ജാതി നശിപ്പിക്കണമെന്നല്ല ഉയർന്ന ജാതി എന്നുള്ള നിലയിൽ നശിപ്പിക്കണമെന്ന് മാത്രമേ മഹാത്മജി പറയുന്നുള്ളൂ തിരുവിതാംകൂർ ഗവൺമെന്റ് വൈക്കം ക്ഷേത്ര റോഡ് ദേവസ്വം വകയിലുള്ള ന്യായം കൊണ്ടുവന്നിരിക്കുന്നു. തിരുവിതാംകൂർ ആസകലം പത്മനാഭസ്വാമിക്ക് സമർപ്പിതം ആകയാൽ തിരുവിതാംകൂർ മഹാരാജാവിനോ അദ്ദേഹത്തിന്റെ മുത്തച്ഛനോ അതിൽ ഒരു അവകാശവുമില്ല തിരുവിതാംകൂറിലെ സകലതും ഇതുമൂലം ദേവസ്വം വകയായി തീർന്നിരിക്കുന്നു അതിനാൽ വൈക്കം ക്ഷേത്ര മാത്രം ക്ഷേത്രം വക എന്ന് പറയുന്നതിൽ യുക്തിയും ന്യായവുമില്ല. വൈക്കത്ത് സത്യഗ്രഹത്തിന് കാരണമായ സങ്കടത്തിനു പ്രതിവിധിയായി ക്രിസ്ത്യാനികളെയും മുഹമ്മദ് ക്ഷേത്ര റോഡുകളിൽ കൂടി കടന്നു വരികയില്ലെന്ന് വിളംബരം ചെയ്യാമെന്ന് ഗവൺമെൻറ് പറയുന്നു.’

അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം നമുക്ക് കാണാം

‘വൈക്കം സത്യാഗ്രഹം നിമിത്തം ഇവിടെ വന്നത് എനിക്കു സന്തോഷകരമാണ്. ഇവിടെ വരേണ്ടിവരുമെന്നു വിചാരിച്ചിരുന്നതല്ല. മഹാരാജാവിന്റെ അതിഥിയായല്ലോ ഞാൻ വന്നിട്ടുള്ളത്. സഹോദരത്വം, സമത്വം, സ്വാതന്ത്ര്യം ഇവയുടെ സ്ഥാപനാർത്ഥം മഹാത്മാഗാന്ധി അവതാരം ചെയ്തു. അതു സ്ഥാപിക്കുവാൻ ശ്രമിച്ചതു മൂലം അദ്ദേഹം കാരാഗൃഹവാസവും അനുഭവിച്ചു. ഈ തത്വങ്ങളുടെ സ്ഥാപനാർത്ഥമുള്ള ഉദ്യമങ്ങളാണ് ലോകമൊട്ടുക്ക്, ഭാരതമൊട്ടുക്ക് നടക്കുന്നത്. വൈക്കത്തെ സമരം മഹാരാജാവിനെയോ ഗവർമ്മെണ്ടിനെയോ ഇല്ലാതാക്കാനുള്ള സമരമല്ല. അത് പ്രഭുവിന്റെ പണം പിടിച്ചുപറിക്കാനല്ല നടത്തിവരുന്നത്. കേവലം സ്വാതന്ത്ര്യം ലഭിക്കാനാണ് അതു ചെയ്യുന്നത്. ഇന്ത്യയിൽ ആസകലം അടിമകളാണ് നിവസിക്കുന്നത്. മൂന്നരക്കോടി ജനങ്ങളുള്ള ഒരു രാജ്യക്കാർ മുപ്പതുകോടി ജനങ്ങളുള്ള ഒരു രാജ്യത്തിൽ അധികാരം ചെലുത്തിവരുന്നു. ഇതിനു കാരണം നമ്മുടെ സ്വാർത്ഥമോഹം മാത്രമാണ്. പീരങ്കിയും വിമാനവും ബ്രിട്ടീഷുകാർക്കുണ്ട്. ജന സങ്കടമറിയുന്നില്ല. മുപ്പത്തിരണ്ടു കോടി ഭാരതീയരിൽ നൂറു രാജാക്കന്മാരും ആയിരം ജമീന്താരന്മാരും കാണും. ഇതെത്ര തൂച്ഛം! നഗ്‌നത മറയ്‌ക്കുവാൻ നിവൃത്തിയില്ലാത്തവർ കോടാനുകോടിയാണ്. കുഞ്ഞുങ്ങളെ പുലർത്താൻ നിവൃത്തിയില്ലാത്തവർ ലക്ഷോപലക്ഷം. ഹിന്ദുമതത്തിൽ മാത്രം ജനങ്ങൾ കുറഞ്ഞുവരുന്നു. മറ്റു സകല മതത്തിലും ജനങ്ങൾ വർദ്ധിച്ചുവരുന്നു. ഇതിനു കാരണം തീണ്ടൽ, തൊടിൽ മൂലമുണ്ടാകുന്ന മതപരിവർത്തനമാണ്. ഈ സ്ഥിതി തുടർന്നു കൊണ്ടിരുന്നാൽ ഹിന്ദുമതം എന്ന പദംപോലും നശിക്കും. വൈക്കംറോഡിൽ ധർമ്മഭ്രഷ്ടന്മാർ സഞ്ചരിക്കുന്നു. എന്നാൽ ധർമ്മിഷ്ഠനായ ഒരു തീണ്ടൽ ജാതിക്കാരന് ആ വഴി പൊയ്‌ക്കൂടാ. ഈ അധർമ്മരാജ്യത്തിന് എന്നു ഗുണമുണ്ടാകും?

ആറായിരം മൈൽ ദൂരെ നിന്നു വന്ന് ഇന്ത്യയെ ഭരിക്കുന്നവരിൽ നാം അയിത്തത്തെ പരിപാലിക്കുന്നതും ഒരു ജാതി മറ്റൊരു ജാതിയേക്കാൾ താഴ്ന്നതാണെന്ന് അവരെ ധരിപ്പിക്കുന്നതും മൂലം നാം ബ്രാഹ്‌മണ, ചണ്ഡാല ഭേദബുദ്ധിയുണ്ടാക്കുന്നു. ഇതുമൂലം ഇംഗ്ലീഷുകാർ വണ്ടിയിലും കപ്പലിലും മറ്റും വർഗ്ഗീയഭേദം കാണിക്കുന്നു. നമ്മുടെ ഇന്നത്തെ ഹിന്ദുമതം അധഃപതിച്ചുവെന്നു പരിഗണിക്കാം. ക്രിസ് മതത്തിലെ ജനസംഖ്യ 22 ശതമാനവും ഇസ്ലാംമതത്തിലേത് 52 ശതമാനം വർദ്ധി ക്കുകയും ഹിന്ദുമതത്തിലേത് 5 ശതമാനം കുറയുകയും ചെയ്താണിരിക്കുന്നത്. നാം വിവാഹം ചെയ്യുന്നില്ലേ? നമ്മുടെ സ്ത്രീകൾ പ്രസവിക്കുന്നില്ലേ? ഇസ്ലാം മതത്തിന്റെ പ്രചാരണകാരണം അതിലെ സ്വാതന്ത്ര്യമാണ്. ക്രിസ്തുമതത്തിന്റെ അഭിവൃദ്ധിക്കും കാരണം ഇതുതന്നെ. ജാതിയാൽ നമ്മുടെ മതം ചീത്തയാക്കിയിരിക്കുന്നു. മതകാര്യം രാജ്യകാര്യത്തേക്കാൾ വലുതാണ്. മതഭക്തിയെ അപേക്ഷിച്ച് രാജഭക്തി നിസ്സാരമാണ്. ഹിന്ദുമതത്തിന് പ്രാചീനത കൂടിയാലും ഇന്ന് അത് ഏറ്റവും താണ മതമാണ്. തിരുവിതാംകൂറിൽ ഇതര ഭാരതീയരാജ്യങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികൾ അധികമായിരിക്കുന്നതിനു കാരണം ഇവിടുത്തെ അയിത്തം മൂലമുണ്ടാകുന്ന മതപരിവർത്തനമാകുന്നു.

ജാതി നശിപ്പിക്കാനല്ല വൈക്കം സത്യാഗ്രഹം. ഹിന്ദുമതാനുസാരികളിൽ ഒരു വിഭാഗത്തിനുള്ള സഞ്ചാ രസ്വാതന്ത്ര്യ സ്ഥാപനാർത്ഥമാണ് ഇതു തുടങ്ങിയിട്ടുള്ളത്. ജാതി നശിപ്പിക്കണമെന്നല്ല, ഉയർന്ന ജാതി, താണ ജാതി എന്നുള്ള നിലയെ നശിപ്പിക്കണമെന്ന് മാത്രമേ മഹാത്മജി പറയുന്നുള്ളൂ. തിരുവിതാംകൂർ ഗവർമ്മെണ്ട് വൈക്കം ക്ഷേത്ര റോഡ്, ദേവസ്വം വകയെന്നുള്ള ന്യായം കൊണ്ടുവന്നിരിക്കുന്നു. തിരുവിതാംകൂർ ആസകലം പത്മനാഭസ്വാമിക്കു സമർപ്പിതമാകയാൽ തിരുവിതാംകൂർ മഹാരാജാവിനോ അദ്ദേഹത്തിന്റെ മുത്തച്ഛനോ അതിൽ ഒരവകാശവുമില്ല. തിരുവിതാംകൂറിലെ സകലതും ഇതുമൂലം ദേവസ്വം വകയായിത്തീർന്നിരിക്കുന്നു. അതിനാൽ വൈക്കം ക്ഷേത്രറോഡ് മാത്രം ക്ഷേത്രം വകയെന്നു പറയുന്നതിൽ യുക്തിയും ന്യായവുമില്ല. വൈക്കത്തെ സത്യഗ്രഹത്തിനു കാരണമായ സങ്കട ത്തിനു പ്രതിവിധിയായി ക്രിസ്ത്യാനികളേയും മുഹമ്മദീയരേയും ക്ഷേത്രറോഡുകളിൽക്കൂടി കടത്തിവിടുകയില്ലെന്ന് വിളംബരം ചെയ്യാമെന്ന് ഗവൺമെന്റ്‌റ് പറയുന്നു. ഒരിക്കൽ ഒരു രാജാവ് അളവുപാത്രങ്ങൾ കമഴ്‌ത്തി അളക്കണമെന്ന് ആജ്ഞാപിച്ചു. ഇതുമൂലമുണ്ടായ സങ്കടങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചപ്പോൾ അതിനു പരിഹാരമായി അളവുപാത്രങ്ങൾ ചെരിച്ചുവെച്ച് അളക്കുവാൻ രാജാവ് അനുവാദം നൽകി. ഇതുപോലെയാണ് അവര് നശിപ്പിക്കുന്നു. ബ്രിട്ടിഷ് ഗവർമ്മെണ്ടിനെ നല്ല പരിചയമുണ്ട്. അവരുടെ അക്രമം എനി ഇതുമൂലം ഇപ്പോഴുള്ള സഞ്ചാരസ്വാതന്ത്ര്യംപോലും കുറയാം. നാട്ടുരാജ്യങ്ങളിൽ ഇതില്ലെന്നാണ് എന്റെ മുമ്പത്തെ വിചാരം. ഇവിടെ വന്നതിനുശേഷം ഈ അഭിപ്രായം മാറി. ബ്രിട്ടീഷ് ഇന്ത്യയിൽ ഉള്ളതിനേക്കാളും വലിയ അക്രമങ്ങളാണ് തിരുവിതാംകൂറിൽ നടക്കുന്നത്.

വൈക്കം റോഡിലെ വൃക്ഷങ്ങളിലുള്ള പി.ഡബ്ല്യൂ.ഡി മാർക്ക് മാറ്റുന്നതു ഭീരുത്വമല്ലേ? തിരുവിതാംകൂർകാർ അവരുടെ സ്വാതന്ത്ര്യത്തെ കാത്തുരക്ഷിക്കണം. അതാണ് പ്രഥമധർമ്മം. മനുഷ്യനാണെന്ന് വിചാരമുള്ളവർ ഈ അസമത്വങ്ങളെ നീക്കുവാൻ സഹായി ക്കും. ഉയർച്ച താഴ്ച എന്ന ജാതിവ്യവസ്ഥകൾ അർത്ഥശൂന്യങ്ങളാണ്. തിരുവിതാംകൂർ മഹാരാജാവ് കടുത്ത യാഥാസ്ഥിതികനാണ്. അദ്ദേഹം ബഹുമാനിക്കുന്ന ബ്രാഹ്‌മണരിൽ പലർക്കും സദ്യയുണ്ണുവാനുള്ള യോഗ്യത മാത്രമേയുള്ളൂ. ഇവർക്ക് സദ്യ കൊടുക്കുന്നതുകൊണ്ടുമാത്രം താൻ വർണ്ണാശ്രമധർമ്മപരി പാലകനായിത്തീരുമെന്ന് മഹാരാജാവ് വിചാരിക്കുന്നു. ഇവിടെ ഒരു ഈഴവ ജഡ്ജിയുണ്ട്. ഇദ്ദേഹത്തിന്റെ മുമ്പിൽച്ചെന്ന് ബ്രാഹ്‌മണർ പഞ്ചപുച്ഛമടക്കി നിൽക്കുന്നില്ലേ? ഇദ്ദേഹത്തിന്റെ അടുത്ത് ബ്രാഹ്‌മണ ശിപായികൾ പോകുന്നില്ലേ? ഇതനുവദിക്കുന്ന മഹാരാജാവാണോ വർണ്ണാശ്രമധർമ്മ പരിപാലകൻ? കീഴ്നടപ്പിനെ പരിപാലിക്കയാണെന്നുള്ള വാദത്തിന് ഇത്തരം ന്യൂനതകൾ ഉണ്ട്. ഇക്കാലത്തിനു യോജിച്ചതല്ല ഈ നില. ഇത്തരം അക്രമങ്ങൾ ഇവിടെ നിറു ത്തേണ്ടതാണ്. അതിനു നിങ്ങൾ പ്രയത്‌നിക്കണം.

ജാതിമാത്രം പ്രധാനമെന്ന നിലയ്‌ക്ക് അടിസ്ഥാനമില്ല. നമ്മുടെ ശരീരത്തിലെ അവയവങ്ങളെല്ലാം ഒരച്ഛന്റെ മക്കളാണ്. അതിൽ എവിടെ കുത്തിയാലും രക്തം വരും. ഒരു മനുഷ്യന്റെ വല തുകൈ നല്ലതെന്നും ഇടതുകൈ ചീത്തയെന്നും നാം പറഞ്ഞുവരുന്നു. വല തുകൈ ബ്രാഹ്‌മണനും ഇടതുകൈ പുലയനും പിറന്നതാണോ? ഓരോ പ്രത്യേക ഉപയോഗങ്ങൾക്കായി വലതുകൈയും ഇടതുകൈയും നാം ഉപയോഗിച്ചു വരുന്നു. ഇടത്തേ കൈയെ വലത്തേ കൈ തൊട്ടാൽ അതു വേല ചെയ്കയില്ലെന്നു പറഞ്ഞാൽ ഫലമെന്താണ്? നീചകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്തി വരുന്ന ഇടത്തുകൈ വെട്ടിമുറിച്ചിട്ടാണോ നാം ക്ഷേത്രത്തിൽ പോകുന്നത്? പറ യൻ മാടറുക്കുന്നതുമൂലം നീചനാണെന്നു പറയുന്നവർ മനുഷ്യനെ അറുക്കുന്ന ഡോക്ടർമാരെപ്പറ്റി എന്തു പറയും? മാട്ടുമാംസം തിന്നുന്ന പറയനോ മാടിനേക്കാൾ നീചങ്ങളായ കോഴിയുടെയും ആടിന്റെയും മാംസം തിന്നുന്നവനോ നീചൻ? കള്ളുചെത്തുന്ന തീയൻ നീചനാണെങ്കിൽ കള്ളുകുടിക്കുന്ന സവർണ്ണ ഹിന്ദുക്കൾ എത്രയധികം നീചന്മാരാണ്. കള്ളുവ്യാപാരത്തിൽ നിന്നും നികുതി പിരിച്ച് കോശം നിറയ്‌ക്കുന്ന ഗവർമ്മെണ്ടിന് തീയനെക്കാൾ എത്രയോ മടങ്ങ് നീചത്വമുണ്ട്?

നൂറ്റൻപതു വർഷങ്ങളായി അടിമകളായിരുന്ന ഭാരതീയർ ഇപ്പോൾ മഹാത്മജിയുടെ ഉപദേശപ്രകാരം അതിൽനിന്നു മോചനം ലഭിക്കുവാൻ പ്രയത്‌നിക്കുന്നത് കീഴ്‌നടപ്പിനു വിപരീതമല്ലേ? ഈവിധ അനാചാരങ്ങൾ മാറ്റിയില്ലെങ്കിൽ രാജ്യം നശിച്ചുപോകും. ബ്രാഹ്‌മണരായി ജനിച്ചവർക്ക് ഇപ്പോൾ പല സ്ഥലങ്ങളിലും ഉദ്യോഗം ലഭിക്കുന്നില്ല. എന്റെ ഉദ്യോഗകാലത്തെ അനുഭവം കൊണ്ട് അതെനിക്കറിയാം. താൻ ബ്രാഹ്‌മണനാണെന്നുള്ള സംഗതി മറയ്‌ക്കുവാനായി ബ്രാഹ്‌മണൻ അവരുടെ പേരു മാറ്റുന്നു. രാമനാഥയ്യർ എന്ന പേരുള്ള ഒരാൾ അബ്രാഹ്‌മണനാണെന്നു കാണിക്കുവാൻ രാമനാഥനെന്ന പേരു മാറ്റുന്നു. തിരുവിതാംകൂറിൽ മാത്രം ബ്രാഹ്‌മണൻ എത്ര നീചവൃത്തി ചെയ്താലും അവരെയും ബഹുമാന്യരായി ഗവർമ്മെണ്ട് പരിഗണിച്ചുവരുന്നു. ബ്രാഹ്‌മണരിൽ മാത്രമല്ല, തങ്ങൾ ഉയർന്ന ജാതിക്കാരാണെന്നുള്ള അഹംഭാവം നടക്കുന്നത്. മറ്റു സമുദായങ്ങൾക്കും ഈ ദൂഷ്യമുണ്ട്. ഈഴവരിൽ 99 ശതമാനം പേരും പുലയരെ താണ ജാതിക്കാരായി കരുതിവരുന്നു. സത്യാഗ്രഹികൾ സകലരും സമന്മാരെന്നു വിചാരിച്ചുവരുന്നു. ഈ തത്ത്വം അനുസരിച്ചാൽ മാത്രമേ സത്യാഗ്രഹം വിജയ ത്തിൽ കലാശിക്കുകയുള്ളൂ.

മഹാരാജാവ് മാത്രമാണ് ഈ സഞ്ചാരസ്വാതന്ത്യത്തിന് പ്രതിബന്ധമായി നിൽക്കുന്നതെന്നുള്ള അഭിപ്രായമുള്ളതിനാൽ അദ്ദേഹം ആ നിലയിൽനിന്നു പിന്മാറേണ്ടതാണ്. അഹിംസാവ്രതമാണ് സത്യാ ഗ്രഹത്തിലെ മറ്റൊരു തത്ത്വം. മഹാരാജാവിനും അദ്ദേഹത്തെ താങ്ങുന്ന ബ്രിട്ടീഷ് ഗവർമ്മെണ്ടിനും പീരങ്കികളും വിമാനങ്ങളും ഉണ്ട്. സത്യാഗ്രഹികൾക്ക് അഹിം സ, സഹനം, ആത്മശക്തി എന്നീ ആയുധങ്ങൾ മാത്രമേയുള്ളൂ. പോലീസ് ഉദ്യോ ഗസ്ഥന്മാരുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹികളെ ചിലർ രഹസ്യമായി മർദ്ദിക്കുന്നു. ഇതിനു പോലീസുകാരെ കുറ്റം പറയുന്നത് ന്യായമല്ല. അവർ അവ രുടെ വയറുപിഴപ്പിനുവേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. പോലീസുകാർക്ക് പരസ്യമായി സത്യഗ്രഹികളെ മർദ്ദിക്കേണ്ട കാലവും വരും. സത്യഗ്രഹത്തോട് അനുഭാവമുള്ള ഉദ്യോഗസ്ഥന്മാരെ ഗവർമ്മെണ്ട് അവിടെനിന്നും മാറ്റിവരുന്നു.

അഹിംസാവ്രതത്തെ പരിത്യജിക്കുന്ന അന്ന് നമുക്കു തോൽവി പറ്റും. ഇടപ്പാടി യിലെ മദ്യവിക്രയം നിറുത്തുന്നതിനു ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ അല മായ ബലം പ്രയോഗിച്ചതുമൂലം അവരുടെ ഉദ്യമം നിഷ്ഫലമായി. നാഗപുരത്തെ (നാഗ്പൂരിലെ) സ്വരാജ്യക്കൊടിയുടെ വിജയവും ഗുരുബാഗിലെ അകാലികളുടെ വിജയവും അഹിംസാവ്രതം മാത്രം അനുഷ്ഠിച്ചാൽ സത്യാഗ്രഹം വിജയത്തിൽ പരിണമിക്കുമെന്നു തെളിയിക്കുന്നു. ഈ നാട്ടിലെ പത്രങ്ങളും പൊതുജനാഭി പ്രായവും സത്യാഗ്രഹത്തെ അനുകൂലിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു ഘട്ടത്തിൽ സത്യാഗ്രഹത്തിനു കാരണമായി നിൽക്കുന്ന ഒരു മഹാരാജാവിന്റെ നേർക്ക് രാജദ്രോഹചിന്തകൾ വെറ്റിലപാക്കുപോലെ സർവ്വസാധാരണമായിത്തീരുന്നതു കൊണ്ട് അതിശയിപ്പാനൊന്നുമില്ല.’

മൂന്നു മണിക്കൂർ നേരത്തോളം മി. നായ്‌ക്കരുടെ ശക്തിമത്തും അതി ഗംഭീരവും സാരവത്തുമായ തമിഴ് പ്രസംഗം നീണ്ടുനിന്നു. അധഃകൃതർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാൽ രാജകുടുംബത്തിന്മേൽ ഈശ്വരനു പ്രീതി തോന്നി അവിടെ സന്താനലാഭം ഉണ്ടാക്കിക്കൊടുക്കുമെന്നും സ്‌കൂളിലും മറ്റും അധികൃതരെ ചേർത്തു തുടങ്ങിയതിൽപ്പിന്നീടാണ് ഇപ്പോൾ രാജകുടുംബത്തിന് സന്താനലാഭമുണ്ടായതെന്നും താൻ ക്ഷേത്രപ്രവേശനത്തിനുകൂടി അനുകൂലിയാണെന്നും ഒരുകറ്റ നെല്ല് കാണിക്കയിടുന്ന പുല യനുകൂടി ക്ഷേത്രത്തിൽ സമാവകാശമുണ്ടെന്നും വൈക്കത്തെ ഒരു സത്യാഗ്രഹ വാളണ്ടിയറായ എൺപതുവയസ്സായ പുലയനെ കാണുമ്പോഴും സത്യാഗ്രഹ ക്യാമ്പിലെ സമത്വം കാണുമ്പോഴും മനുഷ്യരുടെ അന്ധവിശ്വാസങ്ങൾ നീങ്ങി അവർക്ക് സത്യാഗ്രഹത്തിൽ വിശ്വാസം ജനിക്കുമെന്നും സത്യാഗ്രഹ ക്യാമ്പ് ഒരു ഋഷിയുടെ ആശ്രമംപോലെ ആണെന്നും എല്ലാ സമുദായങ്ങൾക്കും കാസ്റ്റ് ഗ്രാഹികളെ സഹായിക്കേണ്ട കടമയുണ്ടെന്നു കാണിച്ച് മന്നത്തു സായനാമപിള്ള, അവർകൾ ഒരു ഉജ്ജ്വലപ്രസംഗം ചെയ്തു. പിന്നീടു പ്രസംഗിച്ചത് ഡോ. എമ്പെരുമാൾ നായിഡുവാണ്. എവിടെ അടിമത്തം സ്ഥാപിച്ചിരിക്കുന്നുവോ അവിടെ അധഃപതിക്കുമെന്നും ആര് അസമത്വം വച്ചു പാലിക്കുന്നുവോ അവർ അധഃപതിക്കുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നുവെന്നും മൺവെട്ടിക്കാരായ അവർ അശാരി ഇംഗ്ലണ്ടിൽ ഭരണാധികാരികളായിരുക്കുമാണ് അത്തരം വേലക്കാരെ അമർത്തിവെച്ചുകൊണ്ടിരിക്കുന്ന മഹാരാജാക്കന്മാരുടെ ശിരസ്സുകളിൽ ആ ആയുധം പതിയുമെന്ന് തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സുകൊണ്ട് അറിഞ്ഞിരിക്കേണ്ടതാണെന്നും അതിനാൽ മഹാരാജാവ് വൈക്കത്ത് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കേണ്ടതാണെന്നും ഡോക്ടർ നായിഡു പറയുകയുണ്ടായി.

തുടർന്ന് ശ്രീമാൻ അയ്യാമുത്തു ഗൗണ്ടർ മഹാത്മജിക്കും മഹാരാജാവിനും ജയ് വിളിച്ചുകൊണ്ട് തമിഴിൽ പ്രസംഗിച്ചു. അന്യനാട്ടുകാരനായ താൻ വൈക്കം സത്യാഗ്രഹത്തിൽ പങ്കുകൊള്ളുവാൻ വന്നതെന്തിന് എന്ന്, ആക്ടിങ് ദിവാൻ വൈക്കത്ത് സർക്കീട്ടു ചെന്നപ്പോൾ തന്നോടു ചോദിച്ചുവെന്നും, താനൊരു ഭാരതീയനും ഹിന്ദുവും ആയതുകൊണ്ട് വന്നുവെന്ന് ഉത്തരം പറ ഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ സ്വരാജ് പ്രസ്ഥാനത്തിനും ഹിന്ദുമതത്തിന്റെ അഭിവൃദ്ധിക്കും ഹാനികരമായ അനാചാരത്തെ നശിപ്പിക്കുന്നതിനു തുടങ്ങിയ വൈക്കം സത്യാഗ്രഹത്തിൽ പങ്കുകൊള്ളേണ്ടത് സകല ഭാരതീയരു ടേയും കടമയാണെന്നും ഈ അനാചാരത്തെ കീഴ്നടപ്പാണെന്നുള്ള കാരണം പറഞ്ഞുവെച്ച് പരിപാലിച്ചുവരുന്നത് വ്യഭിചാരം പതിവായിത്തീർന്നതിനാൽ തുടർന്നുകൊണ്ടുപൊയ്‌ക്കൊള്ളുന്നതിന് ഉപദേശിക്കുന്ന ഒരു മനുഷ്യന്റെ നില യാണെന്നും മി. ഗൗണ്ടർ പറഞ്ഞു. സത്യഗ്രഹത്തിൽ ഞങ്ങൾക്ക് അനുഭാവമുണ്ടെന്നുള്ള വിവരം മഹാരാജാവിന്റെ ചെവിയിലെത്തുന്നതിനായി ഉച്ചത്തിൽ മഹാത്മജിക്ക് ജയ് വിളിക്കുവാൻ ഗൗണ്ടർ ആവശ്യപ്പെടുകയും യോഗം ടൗണാസകലം കേൾക്കുമാറുച്ചത്തിൽ ജയ് വിളിക്കുകയും ചെയ്തു. അനന്തരം അഞ്ചു ദിവസത്തെ നിരാഹാരവ്രതം കൊണ്ട് പ്രസിദ്ധനായിത്തീർന്ന ധീരദേശാഭിമാനി മി. ചാത്തുക്കുട്ടിനായർ താൻ ഒരു പ്രസംഗകനല്ലെന്നും വൈക്കത്തെ സത്യഗ്രഹത്തെ പൊതുജനങ്ങൾ സഹായിക്കണമെന്നും മാത്രം പറഞ്ഞു. യോഗം ഒൻപതര മണിക്ക് അവസാനിച്ചു. (സത്യഗ്രഹാശ്രമം വാർത്താബുള്ളറ്റിൻ)

ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യം സ്റ്റാലിനും പിണറായിയും പറയുന്നതല്ല ഇ.വി രാമസ്വാമി നായ്‌ക്കർ പറഞ്ഞതെന്നാണ്. കേരളത്തിലും തമിഴ്‌നാട്ടിലും പെരിയോരുടെ വാക്കുകൾ അവഗണിച്ച് ഇസ്ലാം മതത്തിലേക്കും ക്രിസ്തുമതത്തിലേക്കുമുള്ള മതപരിവർത്തനം നിർബാധം തുടരുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ബന്ധുക്കൾ പോലും ഇതിനു വിധേയരായതായാണ് സൂചന. തമിഴ്‌നാട്ടിലെ അഗ്രഹാരങ്ങളിൽ വൻതോതിൽ ഇസ്ലാമിക ജിഹാദി ഭീകരർ മതപരിവർത്തനം നടത്തുന്നു എന്ന് മാത്രമല്ല അഗ്രഹാരങ്ങൾ കൈവശപ്പെടുത്തി ഹിന്ദുവിരുദ്ധ കാര്യങ്ങൾ ചെയ്യുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്യുന്നുണ്ട്.

സ്റ്റാലിനും പിണറായി വിജയനും പെരിയോറോട് ആദരവ് ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നുണ്ടെങ്കിൽ മതപരിവർത്തനത്തിനെതിരായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. കേരളത്തിൽ ഇന്ന് അസ്പൃശ്യതയും അയിത്തവും ഇല്ല. അതിനുപകരം പെരിയാറുടെ വാക്കുകൾ അനുസരിച്ച് മതപരിവർത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.ലൗ ജിഹാദിനെയും ലാൻഡ് ജിഹാദിനെയും പിന്തുണയ്‌ക്കുന്ന പിണറായി വിജയൻ ഇസ്ലാമിക ജിഹാദികൾക്ക് ഒപ്പം അവരുടെ ചരടുവലിക്ക് അനുസരിച്ച് തുള്ളുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ പെരിയോറുടെ വാക്കുകൾ നടപ്പാക്കാൻ ശ്രമിക്കണം.

Tags: PREMIUMതമിഴ്‌നാട് മുഖ്യമന്ത്രിഎം.കെ സ്റ്റാലിൻഇ.വി രാമസ്വാമി നായ്ക്കർപെരിയോർ ഇ.വി രാമസ്വാമി നായ്ക്കർ
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

Latest News

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies