ഗാസിയാബാദ് : തുപ്പിയ മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെതിരെ കേസ് . ഗാസിയാബാദ് മോദി നഗർ കൃഷ്ണ നഗറിനടുത്തുള്ള നാസ് ഹോട്ടലിലെ പാചകക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത് . തുപ്പിയ മാവ് കൊണ്ട് ഇയാൾ റൊട്ടി ഉണ്ടാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.
സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ ഗാസിയാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. മാവിൽ പാചകക്കാരൻ തുപ്പുന്നതും , ഹോട്ടലിന് പുറത്തുള്ള തന്തൂരി അടുപ്പിൽ റൊട്ടി ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ ഹോട്ടൽ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. ഭാവിയിൽ ആരുടെയും വികാരം വ്രണപ്പെടാതിരിക്കാൻ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.















