തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല. പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിൾ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. ഡിസംബർ 11 ന് ആരംഭിക്കുന്ന പരീക്ഷ 19 ന് അവസാനിക്കുന്ന തരത്തിലാണ് ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്.
നിശ്ചയിച്ച ദിവസങ്ങളിൽ എതെങ്കിലും സാഹചര്യത്തിൽ പരീക്ഷ നടക്കാതെ പോയാൽ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് സ്കൂളുകൾക്ക് ലഭിച്ച നിർദ്ദേശം. അതിനാൽ 21 മുതലാണ് സ്കൂളുകളിൽ ക്രിസ്മസ് അവധി ആരംഭിക്കുക. ഫലത്തിൽ ഒമ്പത് ദിവസം മാത്രമാണ് കുട്ടികൾക്ക് അവധി ലഭിക്കുക.
20ന് അടയ്‌ക്കുന്ന സ്‌കൂളുകൾ ഡിസംബർ 30ന് തുറക്കും. ചിലയിടങ്ങളിൽ ഈ ദിവസങ്ങളിൽ പ്രാദേശിക അവധിയുണ്ട്.. അവിടങ്ങളിൽ അത് ബാധകമായിരിക്കും. കഴിഞ്ഞ വർഷവും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒമ്പത് ദിവസം മാത്രമാണ് അവധി ലഭിച്ചത്