സിനിമാ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ . തീയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി ട്രോളുകൾക്ക് പാത്രമായി മാറാറുണ്ട്. അതിന് കാരണവും പലപ്പോഴായുള്ള റിവ്യൂ പറച്ചിൽ തന്നെയാണ്. ഇപ്പോഴിതാ സന്തോഷ് വർക്കിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സാബുമോൻ അബ്ദുസമദ്.
സന്തോഷ് വർക്കിയെ പോലുള്ളവർക്ക് മീഡിയക്കാർ പരിഗണന നൽകരുതെന്നും ഒരാളുടെ ശരീരത്ത് കൈവെക്കാൻ അയാൾക്ക് അധികാരമില്ലെന്നും സാബുമോൻ പറഞ്ഞു.
‘ ആ ആരാധകൻ ആറാട്ടണ്ണൻ എന്ന് വിളിക്കുന്നവനല്ലേ, മാനസിക രോഗിയാണയാൾ . അവന്‍റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, നടൻ നന്ദു ചേട്ടൻ ചായ കുടിക്കുമ്പോൾ അവൻ വന്ന് കൈ കൊടുക്കുന്നു എന്നിട്ട് തിരികെ പോകാൻ നേരം പുറത്ത് തട്ടി .എന്റെ പുറത്താണ് തട്ടിയിരുന്നതെങ്കില്‍ ചെപ്പ ഞാൻ അടിച്ച് തിരിച്ചേനെ. അവന് എന്ത് അധികാരമാണ് ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്ന് കയറാനുള്ളത്.
ഞാൻ നന്ദു ചേട്ടനെ കണ്ടപ്പോള്‍ ഇത് ചോദിച്ചു . ‘ ആ സ്പോട്ടില്‍ അവന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണ്ടേ’യെന്ന് . അപ്പോള്‍ നന്ദു ചേട്ടന്‍ എന്നോട്, ഞാനത് ചെയ്തിട്ട് വേണം സോഷ്യല്‍ മീഡിയയില്‍ എല്ലാവരും എന്നെ തെറി പറയാൻ, അത് വേറൊരു ലോകമാണെടാ, ഞാന്‍ എന്തു ചെയ്യാനായെന്ന് പറഞ്ഞു. ഒരു മര്യാദ വേണ്ടേ . നിത്യമേനോൻ എന്ന് പറയുന്ന നടിയെ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. എന്റെ വീട്ടിലെ പെൺകുട്ടികളെ ആണെങ്കിൽ ഞാൻ ഇന്ന് ജയിലിലാണ്. അയാളെ കൊന്നിട്ട് ‘ – എന്നും സാബു പറയുന്നു.