ശബരിമല: റുബിക്സ് ക്യൂബിൽ അയ്യപ്പരൂപം തീർത്ത് കുഞ്ഞയപ്പൻമാർ. അഭിനവ് കൃഷ്ണനും അനുജൻ അദ്വൈത് കൃഷ്ണനുമാണ് കലാസൃഷ്ടിക്ക് പിന്നിൽ. സന്നിധാനത്തെ സ്റ്റേജിലെ കറുത്ത ബോർഡിൽ നിമിഷങ്ങൾ കൊണ്ടാണ് ഇരുവരും അയ്യപ്പന്റെ പൂർണ്ണരൂപം ഒരുക്കിയത്. പ്രോത്സാഹനവുമായി അയ്യപ്പൻമാരും പൊലീസുകാരും ചുറ്റും കൂടി.
അമ്മയാണ് പ്രാക്ടീസ് ചെയ്യിപ്പിക്കുന്നതെന്ന് ചേട്ടൻ അഭിനവ് കൃഷ്ണ പറഞ്ഞു. സന്നിധാനത്ത് അയ്യപ്പന്റെ രൂപം തീർക്കാൻ സാധിച്ചത് ഒരു അത്ഭുതമായിട്ടാണ് തോന്നുന്നത്. നല്ല എക്സ്പീരിയൻസ് ആയിരുന്നുവെന്നും കുഞ്ഞയ്യപ്പൻമാർ പറയുന്നു.
ആദ്യമായിട്ടാണ് ഇരുവരും മല ചവിട്ടുന്നത്. 504 ക്യൂബുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിന് മുമ്പ് നിരവധി താരങ്ങളെ റുബിക്സ് ക്യൂബിലൂടെ ഈ മിടുക്കർ തീർത്തിട്ടുണ്ട്. രണ്ട് മിടുക്കർക്കും എഡിജിപി എസ്. ശ്രീജിത്ത് സമ്മാനങ്ങൾ കൈമാറി,















