ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ധനു രാശിക്കാർക്ക് ചാരവശാൽ ശുക്രന്റെ രാശി അനുസരിച്ചു തൊഴിൽ വിജയം, കുടുംബ സുഖം, ജീവിത പങ്കാളിയുമായി ഐക്യത, ധനധാന്യ വർദ്ധനവ്, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഉന്നതജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. എന്നാൽ ചാരവശാലുള്ള സൂര്യന്റെ സ്ഥിതി ജാതകത്തിൽ സൂര്യൻ നിൽക്കുന്ന സ്ഥാനം അനുസരിച്ചു മാറ്റം ഉണ്ടാകും. പൊതുവിൽ കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, സമയത്തിന് ആഹാരം കഴിക്കുവാൻ കഴിയാതെ വരിക ഉഷ്ണ രോഗം, ശരീര തളർച്ച, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം, ത്വക്ക് രോഗം, കാര്യതടസം, അനാവശ്യ ചെലവുകൾ, മാനഹാനി, ദ്രവ്യ നാശം, യാത്രകളിൽ ദോഷാനുഭവങ്ങൾ, അനാവശ്യമായ കോപം തന്മൂലം പലവിധത്തിൽ ഉള്ള ദോഷങ്ങൾ, കണ്ണുകൾക്ക് രോഗം , മുറിവ്, ചതവ് എന്നിവ സംഭവിക്കാൻ സാധ്യത.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മകരം രാശിക്കാർക്ക് ജന്മത്തിലെ ശുക്രന്റെ സ്ഥാനം ശത്രുനാശം, വ്യവഹാര വിജയം, സത്സന്താനഭാഗ്യം, ഉന്നത സ്ഥാന പ്രാപ്തി എന്നിവ നേടിക്കൊടുക്കും. എന്നാൽ നഷ്ട്ട സ്ഥാനത്തിലെ സൂര്യന്റെ സഞ്ചാരം ജാഗ്രത പാലിക്കേണ്ട സമയമാണ്. വിദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരും. എല്ലാകാര്യത്തിലും അലസതയും മടിയും വന്നു ചേരും. ധനം, സുഖം, ഭോഗം, സന്താനം, കുടുംബജീവിത, ഭാര്യ എന്നിവിഷയങ്ങളിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടും. പ്രമേഹവും നേത്രരോഗങ്ങളും ഉള്ളവർ ജാഗ്രത പുലർത്തുക. ഷെയർ ട്രേഡിങ്ങ്, ലോട്ടറി, മദ്യപാനം, മറ്റു പണം വച്ചുള്ള മത്സരങ്ങൾ, ഭാഗ്യപരീക്ഷണങ്ങൾ ഒക്കെയും വഴി ധനനാശം നിശ്ചയം. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗം മാനസികമായി തളർത്തും. ചെയ്യുന്ന പ്രവർത്തികൾ ഗുണം ആകാതെ പോവുക എന്നിവയും സംഭവിക്കാൻ സാധ്യതയുണ്ട്
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ശുക്രന്റെ സ്ഥാനം അനുസരിച്ചും ചൊവ്വയുടെയും ബുധന്റേയും സ്ഥാനം അനുസരിച്ചു ഗുണാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ വിജയം ഉണ്ടാവുമെങ്കിലും വരവിൽ കവിഞ്ഞ ചെലവുണ്ടാകും. സർക്കാർ ജോലി ലഭിക്കുവാൻ ഇടയുണ്ട്. ഈശ്വരാധീനം വർദ്ധിക്കുകയും പറയുന്ന വാക്കുകൾ അർത്ഥവത്തായി സംഭവിക്കയും ചെയ്യും. ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാകും. സൽഭാര്യഭർതൃ ലബ്ധി, സന്താന സൗഭാഗ്യം ഉണ്ടാകും. അന്യദേശ വാസവും തൊഴിലിനും സാധ്യത. സൽസുഹൃത്തുക്കൾ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. സർക്കാർ, അർദ്ധസർക്കാർ തൊഴിലാളികൾക്കു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കോടതിയിൽ വ്യവഹാരത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ആടയാഭരണ ലബ്ധി. ജീവിതസുഖ സൗകര്യ വർദ്ധന, നവീന ഗൃഹോപകരണങ്ങൾ വാങ്ങുവാൻ സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ലാഭ സ്ഥാനത്ത് നിൽക്കുന്ന ശുക്രന്റെ സ്ഥാനം ഗുണം ചെയ്യും. കലാകാരൻമ്മാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. ജാതകത്തിൽ ശുക്രൻ ബലവാനായി നിൽക്കുന്നവർക്ക് തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, പുതിയ വാഹനം വീട് എന്നിവ സ്വന്തമാക്കുവാൻ സാധിക്കും. എന്നാൽ ബുധൻ അനുകൂല സ്ഥാനത് അല്ലെങ്കിൽ ശത്രു ഭയം, പിതാവിന് രോഗാദി ദുരിതം, രോഗങ്ങൾ അലട്ടുക, യാത്രയിൽ അപകടം, ഭക്ഷണ സുഖക്കുറവ് എന്നിവ അനുഭവപ്പെടും. കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും കുടുംബ-ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനുള്ള സാഹചര്യം ഉണ്ടാവും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടപ്പിലാകും. മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാൻ സാധ്യത ഉണ്ട്. ആത്മവിശ്വാസം വർധിക്കാൻ ഇടയുണ്ട്. കുടുംബസമേതം വിദേശത്തു താമസം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനം ലഭിക്കും. തൊഴിൽ വിജയം, കീർത്തി, ധനനേട്ടം, വിവാഹയോഗം, ദാമ്പത്യഐക്യം, ആട-ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, സർക്കാർ ജോലി എന്നിവ അനുഭവത്തിൽ വരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















