തന്റെ അമ്മ മനസ്സിനെ കുറിച്ച് കുറിച്ച് നടി പാർവതി തിരുവോത്ത് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ ദേഹത്ത് തന്റെ മകളുടെ പേര് ടാറ്റു ചെയ്തിട്ടുണ്ടെന്നും പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ നടി പറഞ്ഞിരുന്നു. ഇങ്ങനെ പോയാൽ കുഞ്ഞിനെ മിക്കവാറും ദത്ത് എടുക്കും. എപ്പോഴായിരിക്കും എന്ന് പറയാനാവില്ല’- ഇങ്ങനെയായിരുന്നു പാർവതിയുടെ വാക്കുകൾ.
ദിവസങ്ങൾക്ക് ശേഷം തന്റെ മാനസപുത്രനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ അതിവേഗമാണ് വൈറലായത്. Dobby Thiruvothu, my dogson എന്ന് മേൽവിലാസത്തൊടെ നായക്കുട്ടിയുടെ ചിത്രങ്ങളാണ് പങ്കുവച്ചത്. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് പാർവതി ഈ നായക്കുട്ടിയെ വിശേഷിപ്പിക്കുന്നത്.
ഡോബി തിരുവോത്തിന്റെ നാലാം പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രങ്ങൾ. ഏറ്റവും സവിശേഷമായ ഫോട്ടോ നിങ്ങൾ എല്ലാവരുമായും പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും നടി പറയുന്നു. സ്‌കാനിംഗ് ഇമേജിൽ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം.
നിരവധി പേരാണ് നായക്കുട്ടിക്ക് ബർത്തഡേ വിഷ് ചെയ്ത് എത്തിയത്. അവൻ ഫോട്ടോയ്‌ക്ക് നന്നായി പോസ് ചെയ്യുന്നുണ്ടെന്നും ഈ മോഡൽ ജീൻ അവന്റെ അമ്മയിൽ നിന്നും ലഭിച്ചതാണെന്നും കമന്റുകളുടെ കൂട്ടത്തിലുണ്ട്. അതേസമയം കുടുംബ പേര് നൽകിയതിനെ വിമർശിക്കുന്നവരുമുണ്ട്.