വളരെ പെട്ടെന്ന് ഭാരം കുറയ്ക്കണമെന്ന് ചിന്തിക്കാത്തവരും ആഗ്രഹിക്കാത്തവരുമായി ആരാണുള്ളതല്ലേ. ഇതിന്റെ ആദ്യപടിയായി ഭക്ഷണം ക്രമീകരിക്കും വ്യായാമം ചെയ്യും. ജീവിതരീതികളിലെ ചെറിയ മാറ്റം പോലും ശരീരത്തിൽ പ്രതിഫലിച്ച് തുടങ്ങും. എന്നാൽ വ്യായമവും ആഹാരവുമൊക്കെ ക്രമീകരിച്ചിട്ടും ശരീരഭാരം കുറയ്ക്കാൻ സാധിക്കാത്തവരുണ്ടാകും. ഇതിന് പിന്നിലെ കാരണമെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഭാരം കുറയാത്തതിന് പിന്നിലെ കാരണങ്ങൾ വിവരിക്കുകയാണ് പ്രമുഖ ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷൻ കോച്ചായ ഷിതിജ. ആ പത്ത് കാരണങ്ങൾ ഇതാ..
1. രാത്രിയിൽ ഉയർന്ന അളവിലുള്ള കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കുന്നത്
2. സമ്മർദ്ദം
3. കഠിനമായ വ്യായാമം
4. വൈകിയുള്ള അത്താഴം
5.ആർത്തവചക്രം
6. ഉറക്കമില്ലായ്മ
7. മലബന്ധം
8. ഉയർന്ന അളവിലുള്ള സോഡിയം അടങ്ങിയ ആഹാരം
9. സുഖക്കുറവ്, ഉന്മേഷക്കുറവ്
10. ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ
ഈ ലക്ഷണങ്ങൾപ്രകടമാകുന്നത് ചിലപ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നത് കൊണ്ടോ അല്ലെങ്കിൽ വീക്കം കാരണമോ ആകാം. കൃത്യമായി ഇവയെ ലക്ഷണങ്ങളെ അവലോകനം ചെയ്യുകയും ആത്മവിശ്വാസം കൈവിടാതെ വ്യായാമം ചെയ്യുകയുമാണ് വേണ്ടതെന്ന് ഷിതിജ പറയുന്നു.
View this post on Instagram