കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം. ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനിന്റെ ഇ- പേപ്പറിലാണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്.
പിആർഡി വഴി നൽകിയ എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിലാണ് സംഭവം. കറുത്ത കള്ളി ഉപയോഗിച്ചാണ് പിണറായിയെ ഇല്ലാതാക്കിയിരിക്കുന്നത്. എന്നാൽ പത്രത്തിൽ അച്ചടിച്ച പരസ്യത്തിൽ മുഖം വ്യക്തമാണ്. അതേസമയം സാങ്കേതിക പ്രശ്നമാണെന്നാണ് ചന്ദ്രികയുടെ വിശദീകരണം.















