മകൻ നേരിടുന്ന ശാരീരിക വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടിയും നടൻ അവിനാഷിന്റെ ഭാര്യയുമായ മാളവിക. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ വൈകാരികമായി പ്രതികരിച്ചത്. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെയാണ് അവർക്ക് ഏറെ ജനപ്രീതി ലഭിച്ചത്. ദീപ ഹെഗ്ഡെ എന്ന കഥാപാത്രമാണ് അവർ അവതരിപ്പിച്ചത്. “15 വർഷമായി താനും അവിനാഷും ഉറങ്ങിയിട്ട്, അത് ഒരിക്കലും അവലാതിപ്പെട്ടിട്ടല്ല, അവനും ഉറങ്ങാറില്ല, അവൻ എപ്പോഴും കരഞ്ഞുകെണ്ടിരിക്കും.പിന്നെ എങ്ങനെ ഞങ്ങൾക്ക് ഉറങ്ങാനാകും”.
“അവനെ ബാധിച്ചത് ലോകത്ത് രണ്ടായിരം പേർമാത്രം വരുന്നൊരു അസുഖമാണ്. ഇത് ജെനിറ്റിക്സിന്റെ പ്രശ്നമൊന്നുമായിരുന്നില്ല. അത് എന്താണെന്ന് കണ്ടെത്താൻ 12 വർഷമെടുത്തെന്നും അവർ പറയുന്നു. ഡോക്ടർമാർ പോലും പറഞ്ഞത് നിങ്ങൾക്ക് ഭാഗ്യക്കേടെന്നാണ്. അസുഖം എന്താണെന്ന് അറിഞ്ഞാലല്ലേ ചികിത്സിക്കാനാകൂ”.
“അവന് എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല. കയറാത്ത അമ്പലങ്ങളില്ല,കാണാത്ത ജോത്സ്യന്മാരില്ല. ന്യൂറോളജിസ്റ്റുകളില്ല. 12-13 വയസിലാണ് അസുഖം കണ്ടുപിടിക്കുന്നത്. അപൂർവമായ. വുൾഫ് ഹിർസ്കോൺ സിൻഡ്രോം എന്ന രോഗവസ്ഥയാണ് അവനുണ്ടായിരുന്നത്. എന്നാൽ ഇതൊന്നുമറിയാതെ ജെനിറ്റിക്സ് പ്രശ്നങ്ങളുടെ പേരിൽ ഞങ്ങൾ പരസ്പരം വഴക്കടിക്കുമായിരുന്നു. മകന്റെ അസുഖത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു”——മാളവിക പറഞ്ഞു. ബിജെപി വക്താവ് കൂടിയാണവർ.