ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി. സീറ്റ് വിഭജനത്തോടെ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും ആംആദ്മി പ്രഖ്യാപിച്ചു. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് മുഖ്യമന്ത്രി പദവി രാജിവച്ച ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ വീണ്ടും ജനവിധി തേടും. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 38 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ആംആദ്മി പുറത്തുവിട്ടത്. സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, സത്യേന്ദ്ര കുമാർ ജെയിൻ, ദുർഗേഷ് പഥക് തുടങ്ങിയ മുതിർന്ന നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.
മന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്നും ഗോപാൽ റായ് ബാബർപൂരിൽ നിന്നും മത്സരിക്കും. സത്യേന്ദ്ര കുമാർ ജെയിൻ ഷക്കൂർ ബസ്തിയിൽ നിന്നും ദുർഗേഷ് പഥക് രജീന്ദർ നഗറിൽ നിന്നുമാണ് ജനവിധി തേടുന്നത്. 2025 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ആം ആദ്മി പാർട്ടി സഖ്യം ചേരില്ലെന്നാണ് വിവരം. പാർട്ടിയുടെ സ്വന്തം ശക്തിയിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
Here is our fourth and final list for upcoming Delhi Elections ‼️
Congratulations to all the candidates 🎉
फिर लायेंगे केजरीवाल 🔥💯 pic.twitter.com/YVgypI9mR9
— AAP (@AamAadmiParty) December 15, 2024
അതേസമയം മദ്യനയ അഴിമതിക്കേസിൽ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ കെജ്‌രിവാൾ തുടരുകയാണെന്നും അഴിമതി നടത്തുന്ന ആം ആദ്മിയെ ജനങ്ങൾ ഇനി സ്വീകരിക്കില്ലെന്ന ആക്ഷേപങ്ങളും ശക്തമാണ്. 10 വർഷം ഭരിച്ച് ആംആദ്മി ഡൽഹിയെ നശിപ്പിച്ചു. ജനങ്ങൾക്ക് വാദ്ഗാനങ്ങൾ നൽകിയെന്നല്ലാതെ പൂർത്തീകരിക്കാൻ ശ്രമിച്ചില്ല.
ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുച്ചേരാൻ 24 മണിക്കൂറും അവർക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞ നേതാവാണ് ജനങ്ങളെ വഞ്ചിച്ചതെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകനുമായ പർവേഷ് സാഹേബ് സിംഗ് പറഞ്ഞു.















