അടുക്കളയിലെ ഭക്ഷ്യവസ്തുക്കളിൽ മുൻനിരയിലായിരിക്കും ഇഞ്ചിയുടെ സ്ഥാനം. കറികളിൽ ഉപയോഗിക്കുന്നതിന് പുറമെ ആയുർവേദ മരുന്നായും ഇഞ്ചിയെ ഉപയോഗിക്കുന്നവരുണ്ട്. ദഹനപ്രശ്ങ്ങളാണെങ്കിൽ ഇഞ്ചി ചായയും, ഇഞ്ചിനീരും ഉപ്പും കലർത്തി കുടിക്കുകയോ ചെയ്യാറുണ്ട്. ഇനി പനിയാണ് വന്നതെങ്കിൽ ഇഞ്ചി നന്നായി ചതച്ചരച്ച് ചുക്കുകാപ്പി രൂപത്തിൽ കുടിക്കുന്നവരുമുണ്ട്. ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് ഇഞ്ചിയെങ്കിലും വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് പാർശ്വഫലങ്ങൾക്ക് വഴിയൊരുക്കുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ഇഞ്ചിച്ചായ വെറും വയറ്റിൽ കുടിച്ചാൽ
ഇഞ്ചിച്ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും വെറും വയറ്റിൽ ധാരാളം കുടിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് അൾസറിനും നെഞ്ചെരിച്ചിലിനും വഴിവയ്‌ക്കുന്നു. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും ഇത് കാരണമായേക്കാം.
വയറിളക്കത്തിന് കാരണമാകുന്നു
അമിതമായാൽ അമൃതും വിഷം എന്ന പോലെ അതിരാവിലെ ഇഞ്ചിച്ചായ കുടിക്കുന്നത് വയറിളക്കത്തിന് വഴിവയ്‌ക്കുന്നു. ഇഞ്ചിയിലുള്ള ചില ഘടങ്ങൾ എല്ലാ ആളുകൾക്കും യോജിച്ചെന്ന് വരില്ല. ഇത് വയറെരിച്ചിലിന് കാരണമാകുകയും വയറിളക്കത്തിലേക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു.
മുടികൊഴിച്ചിൽ
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് മുടിവളർച്ചയെ തടയുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ആവശ്യഘട്ടങ്ങളിൽ മാത്രം ഇഞ്ചിച്ചായും ഇഞ്ചിയിട്ട മറ്റ് പാനീയങ്ങളും അതിരാവിലെ കുടിക്കുക. മറ്റ് ദിവസങ്ങളിൽ ഇത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ചിലരിൽ ഉറക്കമില്ലായ്മയും ഉണ്ടായേക്കാം.















