മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മനസന്തോഷം, പക്വത, ചിന്താശേഷി, കൃഷി മൂലം ലാഭം, തൊഴിൽ വിജയം, ഉന്നതസ്ഥാന പ്രാപ്തി എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ലഭിക്കും
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കൃഷി-പക്ഷി-മൃഗാദികൾമൂലം ധനലാഭം ഉണ്ടാവും. മാനഹാനി, തൊഴിൽതടസ്സം, ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാന കയറ്റം ഉണ്ടാവും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാൻ ഇടവരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സാമ്പത്തികമായി വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വരവും ചെലവും തുല്യമായിരിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാഹനം മാറ്റി വാങ്ങുവാനിടവരും. തൊഴിൽ വിജയം,സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധു ജനസമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആശ്വാസകരമായ ഘടകങ്ങൾ വ്യാപാര മേഖലയിൽ നിന്നും കണ്ടു തുടങ്ങും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പേരും പ്രശസ്തിയും വന്നു ചേരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ അധികം സൂഷ്മതയും ജാഗ്രതയും ഉണ്ടായില്ലെങ്കിൽ ചതിയിൽ പെടുവാൻ സാധ്യത ഉണ്ട്. ദഹനക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വാക്കു തർക്കങ്ങളിൽ നിന്നും പിന്മാറി ഇല്ലെങ്കിൽ ജീവിതത്തിൽ വളരെ അധികം നഷ്ട്ടം നേരിടേണ്ട സാഹചര്യം ഉണ്ടാവും. കേസ് വഴക്കുകൾ, ശത്രു ദോഷം എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ജീവിത പങ്കാളിക്ക് അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സാഹസിക ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കു കീർത്തിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ശത്രു ജയം, വ്യവഹാര വിജയം, രോഗശാന്തി എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സഞ്ചാര ശീലം കൂടുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകുന്നതിനാൽ കുടുംബത്തിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. വാതത്തിന്റെ അസുഖം ഉള്ളവർ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഗുരുനാഥന്റെ ഉപദേശ പ്രകാരം ഉപരി പഠനത്തിന് ചേരും. മാതാപിതാക്കളുടെയും ജീവിത പങ്കാളി – സന്താനം എന്നിവരുടെ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)