വിജയ് ദിവസ് ആഘോഷിക്കാൻ ഇന്ത്യ-ബംഗ്ലാദേശ് യുദ്ധവീരന്മാർ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വിജയ് ദിവസ് ആഘോഷിക്കാൻ ഇന്ത്യ-ബംഗ്ലാദേശ് യുദ്ധവീരന്മാർ

Janam Web Desk by Janam Web Desk
Dec 16, 2024, 08:06 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഇന്ത്യയും ബംഗ്ലാദേശും 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധവിജയത്തിന്റെ 53-ാം വാർഷികം ആഘോഷിക്കുമ്പോൾ, വിജയ് ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എട്ട് മുക്തിജോദ്ധകൾ (സ്വാതന്ത്ര്യ സമര സേനാനികൾ) ഇന്ന് രാവിലെ കൊൽക്കത്തയിലെത്തി. അതെ സമയം തന്നെ , ബംഗ്ലാദേശിലെ വിജയദിന പരിപാടികളിൽ ചേരാൻ എട്ട് ഇന്ത്യൻ യുദ്ധവീരന്മാരും രണ്ട് ഇന്ത്യൻ സായുധസേനാ ഉദ്യോഗസ്ഥരും ധാക്കയിലേക്ക് പോയിട്ടുണ്ട്.

ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായി ബംഗ്ലാദേശിൽ മുസ്‌ളീം തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് നയതന്ത്ര അന്തരീക്ഷം വഷളായ സമയത്താണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഈ യുദ്ധവിജയ ദിവസത്തെ അനുസ്മരിക്കാൻ എല്ലാ വർഷവും യുദ്ധവീരന്മാരായ സൈനികരെയും ഉദ്യോഗസ്ഥരെയും കൈമാറുന്ന പാരമ്പര്യം ഉണ്ടായിരുന്നു. മാറിയ സാഹചര്യത്തിൽ ആ പതിവ് ഉണ്ടാകുമോ എന്ന അനിശ്ചിതത്വത്തിന് ഇപ്പോൾ വിരാമമായി.

കൊൽക്കത്തയിലെയും ധാക്കയിലെയും ആഘോഷങ്ങളിൽ ഇരു രാജ്യങ്ങളിലെയും സൈനികരും രാഷ്‌ട്രീയ നേതൃത്വവും പങ്കെടുക്കും. കൊൽക്കത്തയിൽ, ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനമായ ഫോർട്ട് വില്യത്തിലാണ് പരിപാടി നടക്കുന്നത്. യുദ്ധത്തിലെ രക്തസാക്ഷികളെ ആദരിക്കുന്നതിനായി വിക്ടറി മെമ്മോറിയലിൽ ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങും ഉണ്ടാകും. കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും മുഖ്യമന്ത്രി മമത ബാനർജിയും ആഘോഷത്തിൽ പങ്കെടുക്കും.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി കൂടിയാലോചനകൾക്കായി ഡിസംബർ 9 ന് നടത്തിയ ഏകദിന ധാക്ക സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഭാഗികമായി ലഘൂകരിച്ചിട്ടുണ്ട്.

Tags: 1971 Bangladesh Liberation Warvijay diwas
ShareTweetSendShare

More News from this section

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

Latest News

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies