കൊച്ചിൻ ഷിപ്‌യാർഡിൽ എട്ടാം ക്ലാസുകാർക്ക് അവസരം. റിഗ്ഗർ ട്രെയിനി തസ്തികയിലോക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 31 ആണ് അവസാന തീയതി.
മാസം 7000 രൂപ വരെ സ്റ്റൈപെൻഡ് ലഭിക്കും. 18-23 പ്രായക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും പട്ടികവിഭാഗക്കാർക്ക് അഞ്ച് വർഷത്തെ വയസ് ഇളവുമുണ്ട്. ബിരുദമോ ഡിപ്ലോമയോ ഉള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് cochinshipyard.in സന്ദർശിക്കുക.