കണ്ണൂർ: പാർക്ക് ചെയ്ത വാഹനം പിന്നോട്ട് നീങ്ങിയതിന് പിന്നാലെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ തലയിടിച്ച് വീണ് വയോധികന് ദരുണാന്ത്യം. കണ്ണൂർ ചെറുപുഴ തിരുമേനി മുതുവത്തെ ആനിത്തോട്ടത്തിൽ ജോർജ് ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം. ടൗണിൽ റോഡിന്റെ വശത്ത് വാഹനം നിർത്തിയതിന് ശേഷം കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു ജോർജ്. റോഡിന്റെ മറുവശത്ത് എത്തി തിരിഞ്ഞ് നോക്കിയപ്പോൾ വാൻ ഉരുളുന്നതായി ശ്രദ്ധയിൽപെട്ടു. വാഹനം പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ ജോർജ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ജോർജിനെ നാട്ടുകാർ ചെറുപുഴയിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.