നാട്ടിലുള്ള മലയാളികൾ സൗദിയിലുള്ള മലയാളികളെ കണ്ട് പഠിക്കണമെന്ന് ലോറി ഉടമ മനാഫ് . ഉംറ നിര്‍വഹിക്കാന്‍ സൗദിയിൽ എത്തിയതിന്റെ വീഡിയോയാണ് മനാഫ് പങ്ക് വച്ചിരിക്കുന്നത് .
താന്‍ സൗദിയിലെത്തിയപ്പോള്‍ ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നത് കണ്ടുവെന്നും, ഒരു അറബി തങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്നും മനാഫ് പറയുന്നു. ഒരു മന്തി പാത്രത്തില്‍ നിന്ന് എല്ലാവരും കൂടി ഒന്നിച്ച് കൈയിട്ട് വാരി കഴിക്കുന്ന വീഡിയോയും മനാഫ് പങ്ക് വച്ചിട്ടുണ്ട്.
‘ഉംറ ചെയ്യാനാണ് ഞാൻ വന്നത് . ഇവിടെ ഒരു പാത്രത്തില്‍ നിന്ന് എല്ലാവരും ചേർന്നിരുന്നു ഭക്ഷണം കഴിക്കുന്ന കണ്ടപ്പോൾ സന്തോഷം ആയി. ആരെ വിളിച്ചാലും ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കും. സൗദിയിലുള്ള മലയാളികളെ കണ്ടു പഠിക്കണം. ഞങ്ങളുടെ കൂടെ ഒരു അറബിയും മടി കാണിക്കാതെ ഭക്ഷണം കഴിച്ചു. എല്ലാവരും അത് കണ്ട് പഠിക്കണം’ എന്നും മനാഫ് പറയുന്നു
അതേസമയം മനാഫിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. മനാഫ് ബോറാകുകയാണെന്നും , പണത്തിന് വേണ്ടിയാണ് ഇത്രത്തോളം ചെയ്ത് കൂട്ടുന്നതെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.















