ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൻദുരന്തം ഒഴിവായത് മരത്തിൽ തട്ടി നിന്നതിനാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൻദുരന്തം ഒഴിവായത് മരത്തിൽ തട്ടി നിന്നതിനാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 12:33 pm IST
Facebook
Twitter
WhatsAppTelegram

റാന്നി: ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇലവുങ്കൽ -എരുമേലി റോഡിൽ നാറാണത്തോടിനു സമീപമായിരുന്നു അപകടം.

രാവിലെ എട്ടുമണിയോടെ പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കില്ല. കെഎസ്ആർടിസിയുടെ വെളള നിറത്തിലുളള സൂപ്പർ ഡീലക്‌സ് ബസ് ആണ് അപകടത്തിൽപെട്ടത്. വലിയ വളവുളള ഭാഗത്താണ് അപകടം ഉണ്ടായത്.

ഇറക്കം ഇറങ്ങി വന്ന ബസ് വളവിൽ നേരെ പോയി എതിർഭാഗത്തുളള താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ മുക്കാൽ ഭാഗവും താഴ്ചയിലേക്ക് ഇറങ്ങിയ കുത്തനെ
നിലയിലായിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് വലിച്ചുകയറ്റി സ്ഥലത്തുനിന്നും നീക്കിയത്.

കൊടും വളവുകളും കയറ്റവുമൊക്കെ ഉളളതിനാൽ സാങ്കേതിക തകരാർ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ബസുകൾ ശബരിമല തീർത്ഥാടനത്തിന് ഉപയോഗിക്കാവൂ എന്നാണ് കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഏത് സാഹചര്യത്തിലാണ് ബ്രേക്ക് നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ യാത്രക്കാരായ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപായ സൂചന ലഭിച്ചതോടെ തീർത്ഥാടകർ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടത്തിയിരുന്നു. മരത്തിൽ തങ്ങിനിന്ന ബസിനുള്ളിൽ നിന്നും തീർത്ഥാടകർ സുരക്ഷിതരായി പുറത്തിറങ്ങുകയായിരുന്നു.

Tags: റാന്നിRoad accident Keralaഇലവുങ്കൽ -എരുമേലിസൂപ്പർ ഡീലക്‌സ് ബസ്SABARIMALAകെഎസ്ആർടിസി
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies