ലക്നൗ : ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ 45 മുസ്ലീം കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. 150 ഓളം പേരാണ് ആചാരപ്രകാരം സനാതനധർമ്മത്തിന്റെ പാതയിൽ എത്തിയത് .
കുടുംബാംഗമായ വൃദ്ധയുടെ സംസ്‌കാരം നടത്തുകയും ഇവർ ഹിന്ദു ആചാരപ്രകാരം നടത്തുകയും ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്യുകയും ചെയ്തു. മുഗൾ ഭരണാധികാരികളുടെ ഭീഷണിയെ തുടർന്ന് തങ്ങളുടെ പൂർവ്വികർ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും, യഥാർത്ഥത്തിൽ തങ്ങൾ ഹിന്ദുക്കളായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. തങ്ങളുടെ പൂർവ്വിക പാരമ്പര്യത്തിന്റെ പൂർത്തീകരണമെന്നാണ് അവർ ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുവരവിനെ വിളിച്ചത്.
പാകിസ്താനിലെ ഇസ്ലാമാബാദ് സ്വദേശികളായിരുന്നു ഇവർ . വിഭജനത്തെത്തുടർന്ന് 1947ൽ ഡൽഹിയിലെത്തി. നാല് വർഷം മുമ്പ് അവർ ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിച്ചുവെങ്കിലും ഇസ്ലാം സമൂഹത്തിൽ നിന്ന് കാര്യമായ എതിർപ്പ് നേരിടേണ്ടിവന്നു. അത് കാലതാമസത്തിന് കാരണമായി. അടുത്തിടെ പ്രായമായ കുടുംബാംഗത്തിന്റെ മരണം ഹിന്ദുമതം സ്വീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ അവരെ പ്രേരിപ്പിച്ചു. തുടർന്ന് ബ്രിജ്ഘട്ടിൽ ആവശ്യമായ ചടങ്ങുകൾ നടത്തി.
ഹിന്ദുമതം സ്വീകരിക്കുന്നത് സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണെന്നും , വേരുകളിലേക്ക് മടങ്ങുന്നത് പോലെയാണ് തോന്നിയതെന്നും കൂട്ടത്തിൽ മുതിർന്ന സൽമാൻ ഖാൻ പറഞ്ഞു.