ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ തള്ളി ബംഗ്ലാദേശ്. വിമോചന പോരാട്ടത്തിൽ ഭാരതം സഖ്യകക്ഷി മാത്രമാണെന്നും വിജയ് ദിവസ് ആഘോഷിക്കാൻ അർഹതയില്ലെന്നുമാണ് ഇടക്കാല സർക്കാരിന്റെ വാദം. മുഹമ്മദ് യൂനുസിന്‍റെ ഉപദേശകൻ ആസിഫ് നസ്റുൾ ആണ് നിലപാട് മാറ്റം പരസ്യമായി പ്രഖ്യാപിച്ചക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആസിഫ് നസ്റുളിന്റെ പ്രതികരണം. വിജയ് ദിവസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം അടക്കം ചൂണ്ടിക്കാട്ടിയാണ് അതൃപ്തി പ്രകടമാക്കിയത്.
3000ത്തോളം സൈനികരുടെ മഹത്തായ ജീവത്യാഗത്തെ തള്ളിപ്പറയുന്ന തരത്തിലാണ് ബംഗ്ലാദേശിന്റെ നന്ദിക്കെട്ട പ്രസ്താവന. ഭാരതം മുന്നിട്ട് ഇറങ്ങി നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് ബംഗ്ലാദേശ് എന്ന രാജ്യം പിറന്ന് വിണത്. ഇതിന്റെ വാർഷികമാണ് വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്. കിഴക്കൻ പാകിസ്താനോട് കടുത്ത അവഗണനയാണ് പാക് ഭരണകൂടം വെച്ച് പുലർത്തിയത്. ബംഗാളി ഭാഷ സംസാരിക്കുന്നവർ എന്ന് തരത്തിൽ രണ്ടാംതരം പൗരൻമാരായാണ് ഇന്നത്തെ ബംഗ്ലാദേശിനെ കണക്കാക്കിയത്.
1970 ലെ പൊതു തെരഞ്ഞെടുപ്പിൽ ഷെയ്ഖ് മുജീബൂർ റഹാമാന്റെ അവാമി ലീഗാണ് ഭൂരിപക്ഷം നേടിയത്. എന്നാൽ അധികാരം കൈമാറാൻ പാക് ഭരണകൂടം വിസമ്മതിച്ചു. ഇതിന് പിന്നലെ കൊടിയ അവഗണയിൽ നിന്ന് മോചനം എന്ന പ്രഖ്യപനത്തോടെ മുജീബീർ റഹ്മാന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു.
എന്നാൽ ഷെയ്ഖ് മുജീബീർ റഹ്മാന്റെ സംഘത്തിന് പാക് സൈന്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. ഒടുവിൽ അവാമി ലീഗിന്റെ നേതൃത്വം ഭാരതത്തോട് സൈനിക നടപടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സൈന്യം ധാക്കയിൽ എത്തിയ യുദ്ധം ആരംഭിച്ചത്. ഡിസംബർ 3 മുതൽ 16 വരെയായിരുന്നു യുദ്ധം . 2500 നും 3000ത്തിനും ഇടയിൽ സൈനികരെയാണ് ഈ ദിവസങ്ങളിൽ ഭാരതത്തിന് നഷ്ടപ്പെട്ടത്.
സ്വതന്ത്രമായതിന് ശേഷവും ഭാരതം നൽകിയ പിന്തുണയോടെയാണ് ബംഗ്ലാദേശ് മുന്നോട്ട് പോയത്.. അടിസ്ഥാന സൗകര്യ വികസനം,സാങ്കേതിക വിദ്യ, വൈദ്യുതി തുടങ്ങിയ മേഖലയിൽ വലിയ സംഭാവനകളാണ് നൽകിയത്. ഇതെല്ലാം മറച്ച് പിടിച്ച് കൊണ്ടാണ് ഇപ്പോഴത്തെ മതമൗലികവാദികൾ നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിന്‍റെ പോക്ക്.















