തെലുങ്ക് ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ ഗ്ലാമറസായി നടി ഐശ്വര്യ ലക്ഷ്മി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി. സായി ധരം തേജ് നായകനാകുന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിലാണ് താരം ഗ്ലാമറസ് ലുക്കിലെത്തിയത്. നടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സംബാറല യെതി ഗട്ടു കാർനേജ്. രാം ചരൺ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
വമ്പന്‍ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കെ.പി രോഹിത്ത് ആണ് സംവിധാനം ചെയ്യുന്നത്. സായി ധരം തേജ് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രത്തിന്റെ ടീസറിനും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാര്‍, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി. അജനീഷ് സംഗീതം നൽകുന്ന ചിത്രം ആക്ഷൻ പീരിയോഡിക് ഡ്രാമയാകുമെന്നാണ് സൂചന.
അതേമയം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സൂരി മുത്തുചാമി നായകനാകുന്ന മാമൻ എന്ന ചിത്രത്തിലാണ് ഇനി താരം അഭിനയിക്കുക. നടിയുടേതായി കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫും പുറത്തിറങ്ങാനുണ്ട്. ഹലോ മമ്മിയാണ് മലയാളത്തിലെ ഒടുവിലത്തെ റിലീസ്.