55 വർഷത്തിനിടെ 77 ഭേദഗതികൾ ചെയ്തത് കോൺഗ്രസ്; ഭരണഘടനയെ കോൺഗ്രസ് കാണുന്നത് സ്വകാര്യ സ്വത്തായി; തുറന്നടിച്ച് അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

55 വർഷത്തിനിടെ 77 ഭേദഗതികൾ ചെയ്തത് കോൺഗ്രസ്; ഭരണഘടനയെ കോൺഗ്രസ് കാണുന്നത് സ്വകാര്യ സ്വത്തായി; തുറന്നടിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 55 വർഷത്തിനിടെ 77 ഭേദഗതികളാണ് കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയതെന്ന് അമിത് ഷാ തുറന്നടിച്ചു. 16 വർഷത്തിനിടെ 22 ഭേദഗതികൾ മാത്രമാണ് ബിജെപി പ്രാബല്യത്തിൽ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഏത് പാർട്ടിയാണ് ഭരണഘടനയെ മാനിക്കുന്നതെന്നും ഏത് പാർട്ടിയാണ് ഭരണഘടനയെ പരിഹസിക്കുന്നതെന്നും ഈ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ ജനങ്ങൾക്ക് മനസിലാകും. ഭരണഘടനയെ ‘സ്വകാര്യ വക’യായാണ് കോൺഗ്രസ് കണക്കാക്കുന്നത്. പൗരന്മാരെ ശാക്തീകരിക്കുന്നതിലും ഭരണം മെച്ചപ്പെടുത്തുന്നതിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി 55 വർഷത്തിനിടെ 77 ഭേദഗതികളാണ് കോൺഗ്രസ് വരുത്തിയതെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനുമായി കോൺഗ്രസ് നാല് തവണ ഭരണഘടനയിൽ ഭേദഗതി വരുത്തി. എന്നാൽ രാജ്യത്തിന്റെ സമഗ്രമായ ഭാവി മുന്നിൽ കണ്ടാണ് ബിജെപി ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയിൽ ഭേദഗതി വരുത്തി വനിതാ സംവരണം കൊണ്ടുവന്നതും, മുത്തലാഖ് നിർത്തലാക്കിയതും ബിജെപിയാണ്. ഇന്ത്യ ഇന്ന് സാമ്പത്ത്‌വ്യവസ്ഥയിൽ 5-ാം സ്ഥാനത്തെത്തി നിൽക്കുന്നു. രാജ്യത്തിന്റെ നല്ല ഭാവി മാത്രം ലക്ഷ്യം വച്ചാണ് ബിജെപി ഭേദഗതികൾ വരുത്തിയത്.

ബിജെപി ഭരണത്തിന്റെ കീഴിൽ വരുത്തിയ പ്രധാന ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി

101-ാം ഭേദഗതി (2018): 2014ൽ കൊണ്ടുവന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഒരു ഏകീകൃത നികുതി സമ്പ്രദായം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ നികുതി ഘടനയിൽ വിപ്ലവം സൃഷ്ടിച്ചു.

102-ാം ഭേദഗതി (2018): പിന്നാക്ക സമുദായങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട്, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷനു (NCBC) ഭരണഘടനാ പദവി നൽകി.

103-ാം ഭേദഗതി (2019): സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും 10% സംവരണം ഏർപ്പെടുത്തി, സാമ്പത്തിക അസമത്വങ്ങൾ പരിഹരിച്ചു.

രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ് എങ്ങനെയാണ് അടിസ്ഥാന ഭരണഘടനാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും പ്രത്യേക ഭേദഗതികൾ എടുത്തുകാണിച്ചുകൊണ്ട് അമിത് ഷാ വിശദീകരിച്ചു.

1-ാം ഭേദഗതി (ജൂൺ 18, 1951): അന്തരിച്ച ജവഹർലാൽ നെഹ്റു വരുത്തിയ ആദ്യത്തെ ഭേദഗതി, ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ വെട്ടിച്ചുരുക്കി.

24-ാം ഭേദഗതി (നവംബർ 5, 1971): അന്തരിച്ച ഇന്ദിരാഗാന്ധി വരുത്തിയ ഈ ഭേദഗതി പൗരന്മാരുടെ മൗലികാവകാശങ്ങൾ കുറയ്‌ക്കുന്നതിനായി പാർലമെന്റിനെ അധികാരപ്പെടുത്തി.

39-ാം ഭേദഗതി (ഓഗസ്റ്റ് 10, 1975): രാഷ്‌ട്രീയ നേതൃത്വത്തെ സംരക്ഷിക്കുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയ പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും തെരഞ്ഞെടുപ്പിനെ ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ നിന്ന് ഒഴിവാക്കി.

Tags: Amit Shahunion ministerConstitution amendments
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies