രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വിശക്കാറുണ്ടോ? അതിന് മുൻപ് എന്തെങ്കിലും വാരിവലിച്ച് അകത്താക്കാറുണ്ടോ? എന്നാൽ അത് അത്രനല്ല കാര്യമല്ല. ദഹനം ഉൾപ്പടെയുള്ള കാര്യങ്ങളെ ഇവ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അത്താഴം നേരത്തെയാക്കിയാൽ ചെറു സ്നാക്സ് രാത്രി കഴിക്കാമെന്ന് വിദഗ്ധർ അടിവരയിടുന്നു. വ്യായാമം ചെയ്യുന്നവർക്കും രാത്രി വിശപ്പിന് സാധ്യതയുണ്ട്. രാത്രിയിൽ ലഘു ഭക്ഷണത്തിന് ഉത്തമം എന്തൊക്കെയെന്ന് നോക്കാം. ചെറിയ കാര്യമല്ല ഉറക്കുവും അതിന് സഹായിക്കുന്ന ഘടകങ്ങളും.
ഡാർക്ക് ചോക്ലേറ്റ് വിത്ത് ബദാം
കുറച്ച് ബദാമും ഇതിനൊപ്പം അല്പം ഡാർക്ക് ചോക്ലേറ്റും കഴിക്കുന്നത് ആരോഗ്യകരമെന്നാണ് വിദഗ്ധരുടെ വാദം. ബദാം കൊഴുപ്പും പ്രോട്ടീനും നൽകുമ്പോൾ ഡാർക് ചോക്ലേറ്റ് ഫ്ലോവനോയ്ഡുകളും പ്രദാനം ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഉപകാരപ്രദമാണ്. ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ കഴിക്കുന്ന ലഘു ഭക്ഷണം ഏതാണെന്ന കാര്യം ഏറെ പ്രധാനപ്പെട്ടതാണ്.
ഒരുപിടി നട്സ്
വ്യത്യസ്ത തരം നട്സുകൾ ആരോഗ്യത്തിന് ഏറെ ഉപകാരമാണ്. ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല രാത്രികാല ലഘുഭക്ഷണങ്ങളിൽ ഒന്നാണ് ഒരു പിടി നട്സ്, പ്രത്യേകിച്ച് ട്രീ നട്‌സ്, വാൽനട്ട്, കശുവണ്ടി, പിസ്ത എന്നിവയിൽ ട്രിപ്റ്റോഫാൻ കൂടുതലാണ്. ഈ തന്മാത്ര ശരീരത്തിലെ മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നു, നന്നായി ഉറങ്ങാനും സഹായിക്കുന്നു. ഉയർന്ന ട്രിപ്റ്റോഫാൻ ഉള്ളടക്കം ഉള്ളതിനാൽ, രാത്രിയിൽ ലഭ്യമായ ഏറ്റവും മികച്ച ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് നട്‌സ്. ചില നട്സുകളിൽ ഉയർന്ന അളവിൽ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ നിങ്ങളുടെ ഉറക്കത്തിന്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഉറക്കമില്ലായ്മയെ ചെറുക്കാൻ സഹായിക്കുന്നു.
ചമോമൈൽ ചായ
ചില ചായകളും ജ്യൂസുകളും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചമോമൈൽ ചായ കഴിക്കുന്നത് വേഗത്തിൽ ഉറങ്ങാൻ നിങ്ങളെ സഹായിക്കും. ചമോമൈൽ ചെടിയിൽ മയക്കവും മസിൽ റിലാക്സറുമായി പ്രവർത്തിക്കുന്ന ഒരു സംയുക്തം ഉണ്ട്. ചൂടുള്ള ചായ കുടിക്കുമ്പോൾ ശരീരം ഈ സംയുക്തം എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ, നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നതായി തോന്നുകയും മാനസിക സമ്മർദ്ദം ഒഴിവാകുകയും ചെയ്യും. ചമോമൈൽ ടി നൂറ്റാണ്ടുകളായി ഉറക്കമില്ലായ്മയ്‌ക്ക് പരിഹാരമാണ്.
ചെറി ജ്യൂസ്
ചെറി ജ്യൂസ് രുചികരമായത് മാത്രമല്ല, ഇത് നിങ്ങളുടെ തലച്ചോറിലെ മെലറ്റോണിൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ സർക്കാഡിയൻ റിതം മെലറ്റോണിനെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ ഈ ഹോർമോണിന്റെ വർദ്ധനവ് നിങ്ങളെ ഗാഢ നിദ്രയ്ക്ക് സഹായിക്കും. നിങ്ങൾ ഉറക്കം വരാതെ തിരിഞ്ഞ് മറിഞ്ഞും ബുദ്ധിമുട്ടുന്നുവെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിലെ മെലറ്റോണിന്റെ അളവ് കുറയുന്നതിന്റെ ഫലമായിരിക്കാം. ഒരു ഗ്ലാസ് ചെറി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ മെലറ്റോണിൻ വർദ്ധിപ്പിക്കുകയും ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.