കോഫി കുടിക്കുന്നത് ആയുസ് വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ. ദിവസേന കോഫി കുടിക്കുന്നത് ഒരു വ്യക്തിയുടെ ആയുസ് 1.8 വർഷം വരെ വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഏജിംഗ് റിസർച്ച് റിവ്യൂസ് എന്ന ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുക്കുന്നത്.
കോഫി കുടിക്കുന്നവരിൽ കാൻസർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത കുറയും. വാർദ്ധക്യ സഹജമായ ഓർമക്കുറവ്, വിഷാദം, എല്ലുകളുടെ ബലക്ഷയം എന്നിവയും ഒരു പരിധിവരെ പ്രതിരോധിക്കാൻ കോഫിക്ക് കഴിയുമെന്നാണ് കണ്ടെത്തൽ. പാർക്കിൻസൺസ്, അൽഷിമേഴ്‌സ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ വരാനുള്ള സാധ്യത കോഫി പ്രിയരിൽ കുറവാണ്. ഇതിലെ ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു.
ഗുണങ്ങൾ ഏറെയെങ്കിലും അമിതമായി കോഫി കുടിക്കുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെ നന്നല്ലെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കോഫിയുടെ ഗുണങ്ങൾ ലഭ്യമാകണമെകിൽ കൃത്യമായ അളവിൽ മാത്രം കുടിക്കുന്നതാണ് ഉചിതം. പഠനങ്ങളിൽ നിർദ്ദേശിക്കുന്ന അളവ് ചുവടെ ചേർക്കുന്നു.
4-6 വയസുവരെ പ്രായമുള്ളവർ – 45 മില്ലിഗ്രാം
7-9 വയസ് – 62.5 മില്ലിഗ്രാം
10-12 വയസ് – 85 മില്ലിഗ്രാം
കൗമാരക്കാർ- 85 -100 മില്ലിഗ്രാം