കപ്പ പുഴുക്കും കപ്പ വറുത്തതുമൊക്കെ കഴിച്ച് മടുത്തവരാകും നമ്മളിൽ പലരും. എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തവർക്കായി കട്‌ലറ്റ് ആയാലോ? കടയിൽ കിട്ടത് പോലെ തന്നെ കിടിലൻ കട്ലറ്റ് വീട്ടിലുണ്ടാക്കിയാലോ? റെസിപ്പി ഇതാ..
ചേരുവകൾ
- കപ്പ- അരക്കിലോ
- വെള്ളം- ആവശ്യത്തിന്
- മഞ്ഞപ്പൊടി- അര ടീസ്പൂൺ
- ഉപ്പ്
- മുട്ട-രണ്ടെണ്ണം
- ബ്രെഡ് പൊടിച്ചത്
- വെളിച്ചെണ്ണ
- സവോള- 1
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- ഗരംമസാല
- കുരുമുളക് പൊടി
- മല്ലിയില
- കറിവേപ്പില
- ചുവന്ന മുളക് ചതച്ചത്
തയ്യാറാക്കുന്ന വിധം
കപ്പ അരിഞ്ഞ് വെള്ളമൊഴിച്ച് പകുതി വേവിക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വീണ്ടും വെള്ളമൊഴിച്ച് തിളപ്പിക്കുക. ചൂടാറുന്നതിന് മുൻപ് തന്നെ ഉടച്ചെടുക്കുക.
ചട്ടിയിൽ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് സവോള വഴറ്റുക. കുരുമുളകും ഗരംമസാലയും ചേർക്കുക. ഇതിലേക്ക് കുഴച്ചുവച്ചിരിക്കുന്ന കപ്പ് ചേർത്ത് കൊടുക്കുക. ശേഷം മല്ലിയില, കറിവേപ്പില, ചതച്ച മുളകും ചേർക്കുക. ഇതിലേക്ക് പൊടിച്ചുവച്ച ബ്രെഡ് പൊടി കൂടി ചേർത്തിളക്കുക. കൈയിൽ എണ്ണ പുരട്ടി പരത്തിയെടുക്കുക.
മുട്ട പൊട്ടിച്ചതിലേക്ക് കുരുമുളകും ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കുക. പരത്തി വച്ച കപ്പ ഇതിൽ മുക്കിയെടുക്കുക. തുടർന്ന് ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്ത് കോരുക. സ്വാദിഷ്ടമായ കപ്പ കട്ലറ്റ് തയ്യാർ.