മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
പൂർവികമായി ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. മാനസികമായും ശാരീരികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ശത്രുക്കളുടെ മേൽ വിജയം, കേസുകളിൽ അനുകൂലമായ വിധി, സ്ത്രീകളുമായി അടുത്ത ഇടപഴകുവാനുള്ള അവസരം, ഭക്ഷണസുഖം എന്നിവ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞുതീർക്കുവാനുള്ള അവസരം വന്നുചേരും. തൊഴിൽപരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറി വരുമാനമാർഗ്ഗം വന്നുചേരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. പല സമയങ്ങളിലും ഭാഗ്യാനുഭവം അനുഭവപ്പെടും. ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി അപമാനം എന്നിവ ഉണ്ടാകുവാൻ ഇടയാകും. സ്ത്രീകൾ മൂലം അപമാനമേൽക്കേണ്ടി വരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
പുതിയ വാഹനം, ഗൃഹം എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. വിട്ടുവീഴ്ച മനോഭാവത്താൽ ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സത്ഭാര്യ-ഭത്തൃലബ്ദി, അന്യജനങ്ങളാൽ അറിയപ്പെടുന്നവരാകുക, പ്രശസ്തി, ഭക്ഷണ സുഖം, സമ്മാനങ്ങൾ ലഭിക്കുക, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ ലഭിക്കും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രസുഖം എന്നിവ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഉണ്ട്. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബ സമേതം ആഘോഷവേളകളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. ദാമ്പത്യഐക്യം, ഭക്ഷണസുഖം എന്നിവ ലഭിക്കും. എന്നാൽ സന്താനങ്ങൾക്ക് അസുഖം ഉണ്ടാവാൻ ഇടയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)