ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്ക്കറെ അവഹേളിച്ചെന്ന കോൺഗ്രസിന്റെ വ്യാജ പ്രചരണത്തിനിടെ കയ്യൂക്ക് കാണിച്ച് രാഹുൽ. രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനിടെ ബിജെപി എംപിക്ക് പരിക്കേറ്റു. പ്രതാപ് ചന്ദ്ര സാരംഗിക്കാണ് പരിക്കേറ്റത്. കോൺഗ്രസിനെതിരെ നടത്തിയ ബിജെപിയുടെ പ്രതിഷേധ മാർച്ചിനിടയിലേക്ക് രാഹുലും ഇൻഡി സഖ്യത്തിലെ എംപിമാരും ഇടിച്ച് കയറിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഇൻഡി മുന്നണിയിലെ നേതാക്കൾ ബിജെപി എംപിമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് വിവരം. മകർദ്വാറിലെ കൈവരികളിൽ കയറി കോൺഗ്രസ് പ്രതിഷേധിക്കുന്നതിനിടെ ബിജെപി എംപിയെ രാഹുൽ തള്ളുകയായിരുന്നു. ഇതോടെ ബിജെപി എംപി ഗോവണിക്ക് സമീപം നിൽക്കുകയായിരുന്ന പ്രതാപ് ചന്ദ്ര സാരംഗിന് മുകളിലേക്ക് വീഴുകയായിരുന്നു.
പ്രതാപിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രസും ഇൻഡി സഖ്യവും സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുലിന്റെ സ്വഭാവം എന്താണെന്ന് ഇതിലൂടെ വ്യക്തമായെന്നും ബിജെപി വിമർശിച്ചു.
#WATCH | Delhi | BJP MP Pratap Chandra Sarangi says, “Rahul Gandhi pushed an MP who fell on me after which I fell down…I was standing near the stairs when Rahul Gandhi came and pushed an MP who then fell on me…” pic.twitter.com/xhn2XOvYt4
— ANI (@ANI) December 19, 2024
പ്രതാപിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഹുൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ”ഇതിന്റെ ദൃശ്യങ്ങൾ ഒരുപക്ഷേ നിങ്ങളുടെ ക്യാമറയിൽ പതിഞ്ഞിരിക്കാം. എന്നാൽ ബിജെപി എംപിമാർ ഇൻഡി സഖ്യത്തെ തടയാൻ ശ്രമിച്ചു. ഇതുമൂലമുണ്ടായ ഉന്തിലും തള്ളിലുമാണ് ബിജെപി എംപി വീണത്. തങ്ങളെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തതോടെയാണ് അത്തരത്തിലൊരു സംഭവമുണ്ടായതെന്നായിരുന്നു” രാഹുലിന്റെ ന്യായീകരണം.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. അംബേദ്ക്കറെ എക്കാലവും അവഹേളിക്കാൻ നോക്കുന്നത് കോൺഗ്രസാണെന്ന് ബിജെപി എംപിമാർ പറഞ്ഞു. ഇപ്പോൾ നാടകം കളിക്കുകയാണെന്നും ഇതിലൂടെ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നും ബിജെപി വിമർശിച്ചു.