ലക്നൗ: വൈദ്യുതി മോഷണക്കേസിൽ കുടുങ്ങി എസ്പി എംപി. യുപിയിലെ സംഭാലിൽ നിന്നുള്ള ലോക്സഭാംഗമായ സിയാവുർ റഹ്മാനാണ് മീറ്റർ റിഡിങ്ങിൽ കൃത്രിമം കാണിച്ചത്. തുടർന്ന് ഉത്തർപ്രദേശ് വൈദ്യുതി വകുപ്പ് പൊലീസ് സഹായത്തോടെ എംപിയിടെ വസതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ബുർക്കിന്റെ വീട്ടിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പട്ടികയും വൈദ്യുതി വകുപ്പ് പുറത്തുവിട്ടു. എംപിയുടെ ഇരുനില വീട്ടിൽ 83 ബൾബുകളും 19 ഫാനുകളും 3 എസികളുമുണ്ട്. ഇതുകൂടാതെ, ഗീസർ മുതൽ മൈക്രോവേവ് വരെയുള്ള വിവിധ വീട്ടുപകരണങ്ങൾ വേറെ. 16,480 വാട്ട് ഉപകരണങ്ങളാണ് ബിർക്കിന്റെ വീട്ടിൽ ഉപയോഗിച്ചതെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.
വീട്ടിലെ വൈദ്യുതി ഉപഭോഗം സ്ഥിരമായി പൂജ്യം രേഖപ്പെടുത്തിയതിനാൽ വൈദ്യുതി വകുപ്പ് പഴയ മീറ്ററുകൾ സീൽ ചെയ്ത് പരിശോധനയ്‌ക്ക് അയച്ചിരുന്നു. പിന്നാലെ പുതിയ സ്മാർട് മീറ്ററുകൾ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കള്ളക്കളി പുറത്ത് വന്നത്.
സംഭാലിൽ അടുത്തിടെ നടന്ന കലാപക്കേസിലെ മുഖ്യ പ്രതിയാണ് സിയാവുർ റഹ്മാൻ. കോടതി ഉത്തരവിനെ തുടർന്ന് സർവേ എത്തിയ ഉദ്യോഗസ്ഥരെ എംപിയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. പിന്നാലെ നടന്ന അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.