ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ നേതാക്കളുടെ പ്രതിഷേധത്തിനിടെ ബിജെപി എംപിയെ രാഹുൽ തള്ളി വീഴ്‌ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബിജെപി. എംപി പ്രതാപ് ചന്ദ്ര സാരംഗിനും മുകേഷ് രജ്പുത്തിനുമാണ് പരിക്കേറ്റത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.
” ബിജെപിയുടെ രണ്ട് എംപിമാർക്കാണ് പരിക്കേറ്റത്. പ്രതിപക്ഷ നേതാവ് ആക്രമിച്ചതിനെ തുടർന്ന് പ്രതാപ് ചന്ദ്ര സാരംഗിനും മുകേഷ് രജ്പുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാർലമെന്റിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നു വരാൻ എങ്ങനെ സാധിക്കും? ആരാണ് രാഹുലിന് മർദ്ദിക്കാനുള്ള അനുവാദം നൽകിയത്. മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാമെന്ന് ഏത് നിയമത്തിലാണ് പറയുന്നതെന്നും കിരൺ റിജിജു ചോദിച്ചു.
#WATCH | Delhi | BJP MP Pratap Chandra Sarangi says, “Rahul Gandhi pushed an MP who fell on me after which I fell down…I was standing near the stairs when Rahul Gandhi came and pushed an MP who then fell on me…” pic.twitter.com/xhn2XOvYt4
— ANI (@ANI) December 19, 2024
പാർലമെന്റിലെ എംപിമാരെ മർദ്ദിക്കാനായി കുങ് ഫുവും കരാട്ടയും രാഹുൽ പഠിച്ചിട്ടുണ്ടോ? ഗുസ്തി പിടിക്കാനുള്ള ഗോദയല്ല പാർലമെന്റ് എന്ന് രാഹുൽ ഓർക്കണം. രണ്ട് സഹപ്രവർത്തകരെയാണ് രാഹുൽ പരിക്കേൽപ്പിച്ചത്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാഹുൽ മാപ്പ് പറയണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു.
രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനിടെയാണ് ബിജെപി എംപിമാർക്ക് പരിക്കേറ്റത്. മകർദ്വാറിലെ കൈവരികളിൽ കയറി കോൺഗ്രസ് പ്രതിഷേധിക്കുന്നതിനിടെ ബിജെപി എംപിയെ രാഹുൽ തള്ളുകയായിരുന്നു. ഇതോടെ മുകേഷ് രജ്പുത്ത് ഗോവണിക്ക് സമീപം നിൽക്കുകയായിരുന്ന പ്രതാപ് ചന്ദ്ര സാരംഗിന് മുകളിലേക്ക് വീഴുകയായിരുന്നു.