രാജന്മഭൂമിയിൽ നിന്നും കെട്ടുനിറച്ച് അയ്യനെ കാണാൻ കാൽനടയായി മലയാളികളായ സ്വാമിമാർ. കണ്ണൂർ സ്വദേശികളായ പ്രകാശൻ, മഹേഷ്, ജിതേഷ് എന്നിവരാണ് അയോദ്ധ്യ യിൽ ദർശനം നടത്തി അവിടെനിന്നും കെട്ടുനിറച്ചത്. 75 ദിവസം മുമ്പ് ആരംഭിച്ച പ്രയാണം പാലക്കാട് പിന്നിട്ടു. കാവിയും കറുപ്പും ഉടുത്ത് അയ്യപ്പന്റെ മന്ത്രവും ചൊല്ലിയാണ് നഗ്നപാദരായ സ്വാമിമാർ നടന്ന് നീങ്ങുന്നത്
ദിവസം 45 കിമി വരെ നടക്കും. ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യപ്പന്റെ അനുഗ്രഹത്താൽ എല്ലവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. അമ്പലത്തിലാണ് രാത്രി താമസിക്കുന്നത്. ഭക്ഷണവും അവിടെ നിന്ന് ലഭിക്കുമെന്നും അയ്യപ്പൻമാർ പറഞ്ഞു.
പതിനെട്ടാമത്തെ കൊല്ലമാണ് കാൽനടനയായി ഭഗവാനെ കാണാൻ പോകുന്നതെന്ന് ഗുരുസ്വാമി പറയുന്നു. കഴിഞ്ഞ തവണ മൂകാംബിയിൽ നിന്നാണ് കെട്ടുനിറച്ചത്. അതിന് മുമ്പേ കൊട്ടിയൂരിൽ നിന്നായിരുന്നു. 25ാം തീയതി ശബരിമല സന്നിധാനത്ത് എത്തണമെന്നാണ് വിചാരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.















