അഭിനയിച്ചത് അദൃശ്യ കഥാപാത്രങ്ങളോടൊപ്പം‌; ബറോസ് വെല്ലുവിളിയല്ല, അനുഗ്രഹമായിരുന്നു, ആദ്യമായാണ് ഒരു നടൻ ത്രീഡി സിനിമ സംവിധാനം ചെയ്യുന്നത്: മോഹൻലാൽ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അഭിനയിച്ചത് അദൃശ്യ കഥാപാത്രങ്ങളോടൊപ്പം‌; ബറോസ് വെല്ലുവിളിയല്ല, അനുഗ്രഹമായിരുന്നു, ആദ്യമായാണ് ഒരു നടൻ ത്രീഡി സിനിമ സംവിധാനം ചെയ്യുന്നത്: മോഹൻലാൽ

Janam Web Desk by Janam Web Desk
Dec 19, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

അസാധാരണമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ബറോസ് എന്ന ചിത്രം ഉണ്ടായതെന്ന് മോഹൻലാൽ. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ത്രീഡി പ്ലേ ചെയ്യാമെന്ന ആശയം മനസിലേക്ക് വന്നതെന്നും ബറോസ് ഒരു അനു​ഗ്രഹമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന്റെ പ്രമോഷന്റെ ഭാ​ഗമായി ചലച്ചിത്ര നിരൂപകൻ ബരദ്വാജ് രം​ഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ആരും ഇതുവരെ ചെയ്യാത്തൊരു ആശയം കൊണ്ടുവരണമെന്ന് ഞാനും രാജീവും (സംവിധായകൻ ടികെ രാജീവ് കുമാർ, ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്ഡ്) ആലോചിച്ചു. എന്തുകൊണ്ട് ത്രീഡി പ്ലേ ചെയ്തുകൂടാ എന്ന് ഞാൻ രാജീവിനോട് ചോദിച്ചു. പ്രേക്ഷകർ ​ഗ്ലാസ് വച്ച് സിനിമ കാണട്ടെയെന്ന് ഞങ്ങൾ വിചാരിച്ചു. ഇത് ഞങ്ങൾ ജിജോയോട് (സംവിധായകനും ബറോസിന്റെ തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ്)പറഞ്ഞു. ഇത് നല്ലതാണ് നമുക്ക് ചെയ്യാം. പക്ഷേ, ഇതിന്റെ ചെലവ് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതലാകും എന്ന് പറഞ്ഞു. കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് താത്പര്യം തോന്നിയിരുന്നു. അവിടെ നിന്നാണ് ബറോസിന്റെ തുടക്കം.

ബറോസ് ഒരിക്കലും എളുപ്പമല്ല, ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, ചെയ്യാൻ പ്രയാസമാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. മനസിൽ വന്നൊരു ആശയം ഞാൻ അവരോട് പറഞ്ഞപ്പോൾ‌ എന്നിൽ അവർ വിശ്വാസമർപ്പിച്ചു. പതുക്കെ പതുക്കെ ഓരോ ഭാ​ഗത്ത് നിന്നും ആളുകൾ വന്ന് ഞങ്ങൾക്കൊപ്പം ചേർന്നു. ഒരുപാട് ആളുകൾ ബറോസിന്റെ ഭാ​ഗമായി. ഛായാ​ഗ്രാഹകൻ സന്തോഷ് ശിവൻ, ആർട്ട് ഡയറക്ടർ, സം​ഗീത സംവിധായകൻ എന്നിവരുടെയെല്ലാം കഠിനാധ്വാനത്തിലൂടെയാണ് ബറോസ് യാഥാർത്ഥ്യമായത്.

ഒരു നടൻ ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യുന്നത് ഇതാദ്യമാണ്. മറ്റ് ഭാഷകളിലായാലും കഴിഞ്ഞ 40 വർഷത്തിനിടെ ആരും ഈ വെല്ലുവിളി ഏറ്റെടുത്തിട്ടില്ല. പെട്ടെന്ന് വിചാരിച്ച് ചെയ്യാൻ കഴിയുന്നതല്ല, ബറോസ് പോലുള്ള സിനിമകൾ. അത് ത്രീഡിയാകുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാകും. സമയം, പണം, നല്ല കഴിവുള്ള മനുഷ്യർ എന്നിവയൊക്കെ ഒരുമിച്ച് ചേർന്നാൽ മാത്രമേ ഇത്തരമൊരു സിനിമ നിർമിക്കാൻ സാധിക്കുകയുള്ളൂ”.

ബറോസിന്റെ ഷൂട്ടിം​ഗ് നടക്കുന്ന സമയത്ത് തന്നെയാണ് മറ്റ് സിനിമകളും ചെയ്തത്. ബറോസിന്റെ ചിത്രീകരണം മുഴുവൻ വ്യത്യസ്തമായിരുന്നു. വസ്ത്രം, സെറ്റ്, മ്യൂസിക്, കഥാപാത്രങ്ങൾ എല്ലാം വ്യത്യസ്തമായിരുന്നു. എന്റെ സീൻ കഴിഞ്ഞയുടനെ വസ്ത്രം മാറി ഞാൻ ലൊക്കേഷനിലേക്ക് വരും. ഇങ്ങനെ തന്നെയായിരുന്നു എല്ലാ ദിവസവും. ആനിമേറ്റഡ് കഥാപാത്രങ്ങളോടൊപ്പമാണ് ഞാൻ അഭിനയിച്ചത്. കാണാൻ കഴിയാത്ത ക്രിയേറ്റഡ് കഥാപാത്രങ്ങളായിരുന്നു എനിക്ക് ചുറ്റും. ത്രീഡി ​​ഗ്ലാസ് ഉപയോ​ഗിക്കുമ്പോൾ ആർക്കും ഒരു തലവേദനയോ ഒന്നുമില്ലാതെ തന്നെ സിനിമ കാണാനാകും. അക്കാര്യത്തിൽ പ്രേക്ഷകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മോഹ​ൻലാൽ പറഞ്ഞു.

Tags: mohanlalbarozinterview
ShareTweetSendShare

More News from this section

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

Latest News

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies