ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന പാർലമെന്റെ യശസ്സ് കളങ്കപ്പെട്ട ദിനമാണ് വ്യാഴാഴ്ച. പ്രതിപക്ഷ നേതാവ് രാഹുലിന്റെ അതിക്രമത്തിൽ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രജ്പുത് തുടങ്ങിയ ബിജെപി എംപിമാർക്കാണ് പരിക്കേറ്റത്. കണ്ണിനരികിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ വീൽചെയറിലാണ് പ്രതാപ് ചന്ദ്ര സാരംഗി ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതാപ് ചന്ദ്ര സാരംഗി എന്ന ഋഷിതുല്യനായ എംപിയെ ആരാണെന്ന് അറിയുമ്പോഴാണ് രാഹുലിന്റെ കയ്യൂക്കിന്റെ വ്യാപ്തി തിരിച്ചറിയുക….
ഒഡീഷയിലെ ബലാസൂറിൽ നിന്നുള്ള എംപിയാണ് സാരംഗി. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന അദ്ദേഹം. രണ്ട് തവണ ഒഡീഷ നിയമസഭയിലും എത്തി. ബലാസോറിലെ വനവാസി മേഖലയിലാണ് അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം. ഏകാദ്ധ്യാ പക വിദ്യാലയങ്ങളിലൂടെയാണ് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. ആദിവാസികളുടെ ഉന്നമനം ലക്ഷ്യവെച്ച് നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പാക്കിയത്.
ബിരുദം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പൊതുപ്രവർത്തനം രംഗത്തിറങ്ങിയത്. കുട്ടിക്കാലം മുതൽ ആത്മീയ അന്വേഷിയായിരുന്ന സാരംഗിക്ക് രാമകൃഷ്ണ മഠത്തി ന്റെ ഭാഗമാകാനായിരുന്ന താൽപ്പര്യം.ഹം സന്യാസം സ്വീകരിക്കാനായി ഒരിക്കൽ അദ്ദേഹം പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷന്റെ വേലൂർ മഠത്തിൽ എത്തുകയും ചെയ്തു. എന്നാൽ അമ്മ ജീവിച്ചിരിക്കുന്നതിനാൽ പൊതുപ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സന്യാസിമാർ ഉപദേശിച്ചു .
അങ്ങനെയാണ് അദ്ദേഹം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ല കാര്യകർത്താവായാണ് തുടക്കം. പിന്നീട് വിശ്വഹിന്ദു പരിഷത്തിലും മറ്റ് ഹൈന്ദവ സംഘനകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്നും സൈക്കിളിൽ യാത്ര ചെയ്യുന്ന ഓല മേഞ്ഞ വീട്ടിൽ താമസിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ നേതാവിനെ ഋഷിതുല്യനായാണ് ഒഡീഷയിലെ ജനങ്ങൾ കാണുന്നത്.