ബെംഗളൂരു: കണക്കിലധികം ബംഗ്ലാദേശികൾ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട് എന്നതിന്റെ നേരിട്ടുള്ള തെളിവായി ഒരു വീഡിയോ വൈറലാകുന്നു. റോഡിൽ ചോദ്യം ചെയ്യുന്ന യുവാവിനോട് ഒരാൾ സംസാരിക്കുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങൾ ആരാണെന്ന് യുവാവ് ചോദിക്കുമ്പോൾ , “ഞാൻ ബംഗ്ലാദേശിൽ നിന്നാണ്. ഞാൻ ഇവിടെ ബേഗൂരിലാണ്”. എന്നെപ്പോലെ മൂവായിരത്തിലധികം ബംഗ്ലാ ജനത ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും മറ്റെയാൾ മറുപടി പറയുന്നു.
#SHOCKING: “I am from Bangladesh. There are around 3,000 of us living in Begur, Bengaluru, for the past 8 years. Our landlord’s name is Salim. We even have Aadhaar & voter ID cards, and we vote too—always for Congress”
-Confessed a man claiming to be Bangladeshi in a viral… pic.twitter.com/UDMnDfTB6Q
— Organiser Weekly (@eOrganiser) December 18, 2024
അപ്പോൾ നിങ്ങൾക്ക് രേഖകൾ ഉണ്ടോ എന്ന് ചോദ്യം വരുന്നു. അതിന് അതെ, ഉണ്ട് എന്നാണ് മറുപടി. ഞങ്ങൾക്ക് ആധാർ കാർഡ് ഉണ്ട്, വോട്ടർ കാർഡുമുണ്ട്. ഓരോ തവണയും ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും അയാൾ പറയുന്നു. സലിം ഞങ്ങൾക്ക് അഭയം നൽകിയെന്ന് യുവാവ് പറഞ്ഞു. ഓർഗനൈസർ ആഴ്ചപ്പതിപ്പിന്റെ എക്‌സ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
അതിനിടെ ബംഗളൂരു പോലീസിന്റെ വിവിധ ഓപ്പറേഷമുകളിൽ നിരവധി ബംഗ്ലാദേശികളെയും റോഹിങ്ക്യൻ മുസ്ലീങ്ങളെയും കണ്ടെത്തുന്നുണ്ടെന്നു വാർത്തകളുണ്ട്. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുകയോ നാടുകടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.