കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ ശരീരത്തെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം ദുർബ്ബലമായതായി (Heart Failure) മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ശ്വാസതടസത്തെ തുടർന്നാണ് 15-ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി മുതൽ ആരോഗ്യനില വഷളവുകയായിരുന്നു. ബിപിയിൽ വ്യതിയാനം കണ്ടതോടെയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ വരും മണിക്കൂറിൽ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.















