തിരുവനന്തപുരം: 2025 ലെ കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി അവാർഡുകളിൽ ജനം ടിവിക്ക് രണ്ട് പുരസ്‌കാരങ്ങൾ. തിരുവനന്തപുരം ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ രശ്മി കാർത്തിക, പ്രോഗ്രാം പ്രൊഡ്യൂസർ ദീപു കല്ലിയൂർ എന്നിവരാണ് അവാർഡിന് അർഹരായത്.
ജനം ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടിയായ നാട്ടുവരമ്പിന്റെ പ്രൊഡ്യൂസറാണ് ദീപു കല്ലിയൂർ. കലാഭവൻ മണിയുടെ 54 ാം ജന്മദിനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അവാർഡുകൾ വിതരണം ചെയ്യും.
ജനുവരി ഒന്നിന് വൈകിട്ട് നാല് മണിക്ക് ആറ്റിങ്ങൽ എസ്എസ് പൂജ കൺവെൻഷൻ സെന്ററിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉൾപ്പെടെയുളളവരും പങ്കെടുക്കും.