തിരുവനന്തപുരം: ജീവനൊടുക്കാൻ കുളത്തിൽ ചാടി, അവശനായി വള്ളിയിൽ കുടുങ്ങി കിടന്ന യുവാവിനെ രക്ഷിച്ച അഗ്നിശമന സേന. തിരുവനന്തപുരം നേമം ജെപി ലെയ്നിലാണ് സംഭവം. 22-കാരനായ ശിവപ്രസാദാണ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ കുളത്തിൽ ചാടിയത്. ആഴമേറിയ ഭാഗത്താണ് ഇയാൾ ചാടിയത്. മരണവെപ്രാളത്തിൽ തിരികെ കയറാൻ നീന്തിയ യുവാവ് അവശനായി വള്ളിപ്പടർപ്പിൽ കുരുങ്ങി കിടക്കുകയായിരുന്നു. രാത്രി എട്ടിനായിരുന്നു സംഭവം. അരമണിക്കൂറോളം ഇയാൾ പായൽ നിറഞ്ഞ കുളത്തിൽ കിടന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് ഇയളെ രക്ഷിച്ച് കരയ്‌ക്ക് കയറ്റി. സിപിആറും നൽകി ആശുപത്രിയിൽ എത്തിച്ചത്. സേനയുടെ ആംബുലൻസിൽ തന്നെ ജന.ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സിപിആർ നൽകിയതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അസി.സ്റ്റേഷൻ ഓഫീസർ സതീഷ്കുമാർ, സുധീർ, വിഷ്ണുനാരായണൻ, ജസ്റ്റിൻ, നസിം, സാനിത്, സവിൻ, സജി, ബാബു, അനു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.















