വ്യോമസേനയുടെ 2024-ലെ അഗ്നിവീർവായു റിക്രൂട്ട്‌മെൻ്റിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജനുവരി ഏഴ് മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഓൺലൈനായി എഴുത്തുപരീക്ഷയാണ്. രണ്ടാം ഘട്ടത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യും. മൂന്നാം ഘട്ടത്തിൽ ആരോഗ്യ പരിശോധനയാണ്. മാർച്ച് 22-നാണ് പരീക്ഷ.
500 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്. യോഗ്യതകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി agnipathvayu.cdac.in സന്ദർശിക്കുക.















