ചെന്നൈ: അടുത്തിടെയായി വിവാഹമോചനവും ജീവനാംശവുമൊക്കയാണ് വാർത്തകളിൽ നിറയുന്നത്. കോടികൾ ജീവനാംശം ആവശ്യപ്പെട്ടതിനെ തുടർന്ന് പുരുഷൻമാർ ആത്മഹത്യ ചെയ്യുന്ന സംഭവം സ്ഥിരമാവുകയാണ്. ഇതിനിടെ വിവാഹമോചനം നേടിയ ഭാര്യയെ പാഠം പഠിപ്പിച്ചിരിക്കുകയാണ് കോയമ്പത്തൂരുകാരൻ.
നാണയങ്ങളാണ് മുൻ ഭർത്താവ് കോടതി മുൻപാകെ ജീവനാംശമായി നൽകിയത്. കോയമ്പത്തൂർ കുടുംബകോടതിയിലാണ് സംഭവം. രണ്ട് ലക്ഷം രൂപ ജീവനാംശം നൽകണമെന്ന വിധി പ്രകാരം കോടതിയിലേക്കെത്തിയ 35-കാരൻ കാറിലാണ് പണവുമായി എത്തിയത്.
വിവാഹമോചിതയും കുടുബാംഗങ്ങളും കോടതിയിലെത്തിയിരുന്നു. 1,20,000 രൂര നോട്ടുകളായി നൽകിയ യുവാവ് ബാക്കി തുക നൽകിയതാകട്ടെ ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി 20 ചാക്കുകളാണ് കോടതിയിലെത്തിച്ചത്.
സംഭവത്തിൽ കുടുംബകോടതി ജഡ്ജി ഇടപെട്ടു. അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങൾ നോട്ടുകളാക്കി കോടതിയെ ഏൽപ്പിക്കണമെന്ന് യുവാവിന് താക്കീത് നൽകി. കഴിഞ്ഞ വർഷമാണ് വിവാഹമോചന കേസ് കോടതിയിലെത്തിയത്.















