തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന; 25, 26 തിയതികളിൽ ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം; വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന; 25, 26 തിയതികളിൽ ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം; വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 08:40 am IST
FacebookTwitterWhatsAppTelegram

ശബരിമല: തീർത്ഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്ന വർദ്ധനവും മണ്ഡല പൂജയും കണക്കിലെടുത്ത് 25, 26 തിയതികളിൽ വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്‌പോട് ബുക്കിങ്ങും ഒഴിവാക്കിയിട്ടുണ്ട്. മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളാണ് 25ഉം 26ഉം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി പ്രത്യേക ദീപാരാധന നടക്കുന്നത് 25നാണ്. അന്നേ ദിവസം വെർച്വൽ ക്യൂ 54,444 പേർക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്.

മണ്ഡലപൂജ നടക്കുന്ന 26ാം തിയതി 60,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് സൗകര്യം നൽകുന്നത്. സാധാരണ ദിവസങ്ങളിൽ 70,000 പേർക്ക് വരെ വെർച്വൽ ക്യൂ വഴി ദർശനം ഉറപ്പാക്കാറുണ്ട്. മാത്രമല്ല ദർശനത്തിന് എത്തുന്ന എല്ലാവർക്കും സ്‌പോട് ബുക്കിങ് അനുവദിക്കാറുമുണ്ട്. എന്നാൽ 25, 26 തിയതികളിൽ സ്‌പോട് ബുക്കിങ് സൗകര്യം ലഭ്യമായിരിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20,000ത്തിന് മുകളിൽ ആളുകൾ സ്‌പോട് ബുക്കിങ് വഴി ദർശനത്തിന് എത്തുന്നുണ്ട്.

26ാം തിയതി ഉച്ചയ്‌ക്ക് 12നും 12.30നും ഇടയിലാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം ഇന്നും പതിനെട്ടാം പടി കയറാനുള്ളവരുടെ നിര മരക്കൂട്ടം വരെ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 10 മണി വരെയുള്ള കണക്കുകൾ പ്രകാരം 84,928 പേരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്. സ്‌പോട് ബുക്കിങ് വഴി 20,930 പേരും മലചവിട്ടി.

Tags: SABARIMALAFEATURED2Spot Booking
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies