ചെന്നൈ: തിരുനെൽവേലി ജില്ലാ കോടതി സമുച്ചയത്തിന് സമീപം കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എല്ലാ ജില്ലാ കോടതികളിലും സുരക്ഷ ശക്തമാക്കാൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന പോലീസിന് നിർദ്ദേശം നൽകി.
ഇതും വായിക്കുക
കോടതി പരിസരത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം തടയുന്നതിൽ പരാജയപ്പെട്ടത് എങ്ങനെയെന്ന് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, ജസ്റ്റിസ് എം ജ്യോതിരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആശ്ചര്യപ്പെട്ടു. ഡിസംബർ 21 ന് സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അധികാരികളോട് നിർദ്ദേശിച്ചു.
ഗീലാനന്തം പഞ്ചായത്ത് മെമ്പർ രാജാമണിയെ വധിച്ച കേസിൽ ഹാജരാകാനെത്തിയ പ്രതി മായാണ്ടിയെയാണ് പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ മായാണ്ടി തിരുനെൽവേലി ജില്ലാ കോടതിയിൽ വിചാരണയ്‌ക്ക് ഹാജരാകാൻ എത്തിയപ്പോൾ സായുധരായ നാലംഗ സംഘം മായാണ്ടിയെ തടഞ്ഞുനിർത്തി അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. അയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.