പണം കൊടുത്ത് കയറിയത് കൊണ്ട് മാത്രം ഇറങ്ങി പോകാതെ ചില സിനിമകൾ മുഴുവൻ കാണേണ്ട ഗതികേട് വന്നിട്ടുണ്ടോ? എന്നാൽ ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് തിയേറ്റർ ശൃംഖലയായ പി.വി.ആർ ഐനോക്സ്. തീയേറ്ററിൽ സിനിമ കാണുന്ന സമയത്തിനുമാത്രം പണം നൽകുന്ന ‘ഫ്ലെക്സി ഷോ’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഏതാനും ചില മൾട്ടിപ്ലക്സുകളിൽ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
ടിക്കറ്റിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌താൽ നിർമിതബുദ്ധിയുടെ സഹായത്തോടെ വിഡിയോ അനലറ്റിക്‌സ് സംവിധാനമുപയോഗിച്ച് സീറ്റിൽ ആളുണ്ടോ എന്ന് നിരീക്ഷിക്കും. അതായത് സീറ്റിൽ ഇരിക്കുന്ന സമയത്തിനാണ് പണം ഈടാക്കുന്നത്.
75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കിൽ 60 ശതമാനം ടിക്കറ്റ് തുക തിരികെ ലഭിക്കും. 50 മുതൽ 75 ശതമാനംവരെ സമയമാണുള്ളതെങ്കിൽ പകുതിത്തുക കിട്ടും. 25 മുതൽ 50 ശതമാനംവ മെ ബാക്കിയാണെങ്കിൽ 30 ശതമാനം ടിക്കറ്റ് തുകയാണ് തിരിച്ചുകിട്ടുക. എന്നാൽ ഫ്ലെക്സി ഷോ ടിക്കറ്റിന് പത്തുശതമാനം അധികം നൽകണമെന്ന് മാത്രം















