തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളിൽ പാമ്പ് കയറി. ജലവിഭവവകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.
ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടവേള സമയത്ത് പുറത്തിറങ്ങുമ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത്. സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു.
ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടിൽ നിന്നും താഴേക്കിറങ്ങി കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.