ഹരീഷ് പേരടി പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചലച്ചിത്രം ‘ ബംബർ’ തിയേറ്ററുകളിലേക്ക്. ജനുവരി 3 നാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വെട്രിയാണ് നായകൻ. എം സെൽവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ, ശബരിമല പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
പമ്പയിലും ശബരിമല പരിസരങ്ങളിലുമായാണ് പടം ചിത്രീകരിച്ചത്. ബംമ്പർ അടിക്കുന്ന ഒരാളുടെ ജീവിതം എങ്ങനെ മാറിമറിയുന്നുവെന്നാണ് ചിത്രത്തിന്റെ സാരാംശം. തമിഴിന് പുറമെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും. ക്രൈം ത്രില്ലറിൽ പുറത്തിറങ്ങുന്ന സിനിമ വേദ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ത്യാഗരാജ, ആനന്ദ് ജ്യോതി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ശിവാനി നാരായണൻ നായികയാവുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ സീമ ജി നായരും, ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രാഘരാജയാണ് ചിത്രത്തിന്റെ സഹനിർമാതാവ്. സംഗീത സംവിധാനം ഗോവിന്ത് വസന്ത. കവിത ഭാരതി, ജി പി മുത്തു, ആതിര പാണ്ടിലക്ഷ്മി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. കാർത്തിക് നെതയുടെ വരികൾക്ക് ഷഹബാസ് അമൻ, കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ, കപിൽ കപിലൻ, ഗോവിന്ത് വസന്ത, അനന്തു, എന്നിവർ പാടിയിരിക്കുന്നു.















