ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യാത്രക്കാരനെ കൈകാര്യം ചെയ്ത് അദ്ധ്യാപിക. 26 തവണ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയുടെ ധൈര്യത്തിന് സൈബറിടം കയ്യടി നൽകുകയാണ്. ഷിർദി സ്വദേശിനി പ്രിയ ലഷ്കരെയാണ് യാത്രക്കാരനെ തല്ലിച്ചതച്ചത്. സ്പോർട്ട് അദ്ധ്യാപികയാണ് പ്രിയ.
പുനെയിലെ സ്വർഗേറ്റിൽ നിന്ന് ശിവാജിനഗറിലേക്ക് യാത്ര ചെയ്യനായി ഭർത്താവിനും മകനുമൊപ്പമാണ് പ്രിയ ബസിൽ കയറിയത്. തിരക്ക് ആയതിനാൽ തന്നെ പുരുഷന്റെ അടുത്തായി ഇരുന്നു. എന്നാൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന കാര്യം യുവതി വൈകിയാണ് തിരിച്ചറിഞ്ഞത്. ഇയാൾ ഒന്നിലേറെ തവണ അനുചിതമായി പെരുമാറി. പിന്നാലെ ഇവർ ശബ്ദം ഉയർത്തി കോളറിൽ പിടിച്ച് അടിക്കുകയായിരുന്നു. ഇരു കൈകളും മാറി മാറി തല്ലി.
Pune women slaps Drunk man more than 26 times for Molesting her. pic.twitter.com/7Chnp5tflv
— Bharat Ka Sach (@BharatKaSach_) December 19, 2024
ഇതോടെ ബസ് നിർത്തി, കണ്ടക്ടർ ഇടപെട്ടു. യാത്രക്കാരന്റെ അസാധാരണ പെരുമാറ്റത്തിൽ പ്രതികരിക്കാത്തത് എന്താണെന്ന് യുവതി കണ്ടക്ടറോടും ആരാഞ്ഞു. നിരവധി സ്ത്രീകളാണ് ബസിലുള്ളതെന്നും ഇതിനെതിരെ ശബ്ദമുയർത്തണമെന്നും യുവതി പറഞ്ഞു. ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും യുവതി പറഞ്ഞു. ഇതിനിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ക്ഷണാപണവും നടത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവാവിൻറെ ഭാര്യ പ്രിയയോട് മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.