കോഴിക്കോട്: വടകരയിലെ ഹോട്ടൽ ഉടമ ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്. നോട്ടീസ് വന്നതിൽ ആശങ്കയുണ്ടെന്നും വഖ്ഫ് ബോർഡ് കുടുംബത്തെ വേട്ടയാടുകയാണെന്നും ശ്രീധരൻ ജനം ടിവിയോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് വടകര ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശ്രീധരന്റെ ഹോട്ടലായ കൈലാസിനാണ് വഖ്ഫ് അവകാശം ഉന്നയിച്ചത്. ഈ ഹോട്ടലിൽ അവകാശം ഇല്ലാത്ത സഹോദരങ്ങൾക്കും അവരുടെ മക്കൾക്കുമാണ് ഇപ്പോൾ വഖ്ഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
1965ൽ എം.പി കുഞ്ഞബുദുള്ള എന്നയാളിൽ നിന്ന് ശ്രീധരന്റെ അച്ഛൻ വാങ്ങിയ സ്ഥലത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആധാരം, പട്ടയം, കരമടച്ച രസീത് തുടങ്ങി എല്ലാം രേഖകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വഖ്ഫ് ആദ്യം അവകാശവാദം ഉന്നയിച്ചപ്പോൾ ഉടമസ്ഥ രേഖകളെല്ലാം ഉണ്ടെന്ന ആത്മവിശ്വാസത്തിൽ ശ്രീധരൻ വഖ്ഫ് ട്രീബ്യൂണലിനെ സമീപിച്ചു. എന്നാൽ വിധി വഖ്ഫിന് അനുകൂലമായിരുന്നു. ഒരു കാരണവശാലും വസ്തു വിട്ടുകൊടുക്കില്ലെന്നും പൊന്നുംവില കൊടുത്താണ് അച്ഛൻ വാങ്ങിയതാമെന്നും ശ്രീധരൻ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുടുംബത്തിലെ മറ്റ് അംഗങ്ങളെ തേടി വഖ്ഫ് എത്തിയിരിക്കുന്നത്.















