കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് കുവൈത്ത് ഭരണകൂടം. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മുബാറക് അൽ കബീർ മെഡൽ (The Order of Mubarak Al Kabeer) നരേന്ദ്രമോദിക്ക് സമ്മാനിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര ദാനം.
#WATCH | Kuwait: Prime Minister Narendra Modi receives the highest civilian award ‘The Order of Mubarak the Great’, from the Amir of Kuwait, Sheikh Meshal Al-Ahmad Al-Jaber Al Sabah in Kuwait.
(Source: DD News) pic.twitter.com/LNBIqEsUJc
— ANI (@ANI) December 22, 2024
കുവൈത്തിൽ ദ്വിദിന സന്ദർശനത്തിനായി എത്തിയപ്പോഴാണ് നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചത്. 43 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി.
ഇതിനോടകം 20 അന്താരാഷ്‌ട്ര ബഹുമതികളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുവൈത്തിന്റെ ആദരമാണ് ഏറ്റവും ഒടുവിലത്തേത്. അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമാണ് ഈ അന്താരാഷ്‌ട്ര പുരസ്കാരം നേടിയ മറ്റ് വ്യക്തിത്വങ്ങൾ. കഴിഞ്ഞ മാസം ഗയാന സന്ദർശിച്ചപ്പോഴും നരേന്ദ്രമോദിക്ക് പുരസ്കാരം ലഭിച്ചിരുന്നു. ഗയാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’ അവാർഡാണ് മോദിക്ക് ലഭിച്ചത്. കൂടാതെ ഡൊമിനിക്കയുടെ പുരസ്കാരവും മോദിയെ തേടിയെത്തിയിരുന്നു.













