മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കോടതി കേസുകളിൽ അനുകൂലമായ വിധി ലഭിക്കും. വളരെ കാലമായി അകന്നിരുന്ന ബന്ധുക്കൾ വീണ്ടും ഒന്നിയ്‌ക്കും. പുതിയ ബിസിനസ്സ് തുടങ്ങുവാനുള്ള കരാർ എഴുതുവാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
സഞ്ചാര ശീലം കൂടുന്ന വിഭാഗത്തിലേക്ക് ജോലിമാറ്റം ഉണ്ടാവും. കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ, മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുമെങ്കിലും ഒന്നിലും ഒരു ഉന്മേഷം തോന്നാത്ത അവസ്ഥ സംജാതമാകും. കുടുംബത്തിൽ തനിക്കോ മറ്റുള്ളവർക്കോ അനാരോഗ്യം ഉണ്ടാവും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. സഹോദര സ്ഥാനത്ത് ഉള്ളവരിൽ നിന്നും ധാരാളം സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ തന്റേതായ ഉറച്ച നിലപാട് എടുക്കുന്നത് സർവ്വരുടേയും ആദരവ് പിടിച്ചുപറ്റുവാൻ ഇടനൽകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വളരെകാലമായി സന്താനങ്ങൾക്ക് വേണ്ടി പരിശ്രമിച്ചവർക്ക് സത്സാന്താനം ലഭിക്കുവാനുള്ള ഭാഗ്യം ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും ആഡംബര പ്രിയം കൂടുകയും ചെയ്യും. സ്ത്രീകൾ മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ആരോഗ്യ വർദ്ധനവ്, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ, പുതു വസ്ത്രലബ്ധി, മനഃസുഖം എന്നിവ ലഭിക്കും. ചിലർക്ക് അധികാര പ്രാപ്തിയുള്ള തൊഴിൽ നേടുവാൻ സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ, അന്യ ജനങ്ങളാൽ ആദരിക്കപ്പെടുക, ധന ഭാഗ്യയോഗം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയമുണ്ടാകും എന്നാൽ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ വഞ്ചന നേരിടുവാൻ ഇടയാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയമുണ്ടാകും എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരിക, അമിത ആഡംബര പ്രിയം എന്നിവ ഉണ്ടാകും. തസ്‌ക്കര ഭയം, കാര്യതടസ്സം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വ്യാപാര – ബിസിനസ്സുകൾ പുരോഗതി പ്രാപിക്കുക, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക, ദമ്പതികൾ തമ്മിലുള്ള ഐക്യം വർദ്ധിക്കുക, ഉന്നത സ്ഥാന പ്രാപ്തി എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)