ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭക്കാനിരിക്കെ ഇന്ത്യയെ അലട്ടി പരിക്കുകൾ. പരിശീലനത്തിനിടെ ആദ്യം പരിക്കേറ്റത് ഓപ്പണർ കെ.എൽ രാഹുലിനാണ്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ രോഹിത്തിന് കാൽമുട്ടിലും പരിക്കേറ്റെന്ന സൂചനയാണ് വരുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ആരാധകർക്കിടയിലും ആശങ്കകൾ വർദ്ധിച്ചു.
ത്രോ ഡൗൺ ബോളുകൾ നേരിടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിന് ശേഷവും രോഹിത് ബാറ്റിംഗ് തുടർന്നു. ശേഷം ഫിസിയോയെ സമീപിച്ച് കാലിൽ ഐസ് പാക്ക് വയ്‌ക്കുകയായിരുന്നു. നേരത്തെ ബാറ്റിംഗ് പരിശീലനത്തിനിടെയാണ് കെ.എൽ രാഹുലിനും കൈയ്‌ക്ക് പരിക്കേറ്റത്. അതേസമയം പേസർ ആകാശ് ദീപ് സിംഗിനും കൈക്ക് ഏറ് കൊണ്ടു.
താരവും ഐസ് പാക്കിന്റെ സഹായം തേടി. എന്നാൽ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് പേസർ പിന്നീട് പ്രതികരിച്ചു. അതേസമയം രോഹിത്, കെ.എൽ രാഹുൽ എന്നിവരുടെ പരിക്കുകളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല. മെൽബണിൽ ഇരുവരും കളിക്കുമോ ഇല്ലയോ എന്നും വ്യക്തമായിട്ടുമില്ല.
This can be a huge setback for India ahead of the boxing day test match🥲 #RohitSharma pic.twitter.com/0N7hMghkWp
— Samar (@SamarPa71046193) December 22, 2024















