മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം റാഷ്ഫോർഡിന് ഇത് അത്ര നല്ലകാലമല്ല. പുതിയ മാനേജർ വന്ന ശേഷം ടീമിൽ നിന്ന് പുറത്തായ താരത്തെ കാമുകിയും ഉപേക്ഷിച്ചു. ഗ്രേസ് റോസ ജാക്സണാണ് 27-കാരനുമായുള്ള പ്രണയം അവസാനിപ്പിച്ചത്. ദി സൺ റിപ്പോർട്ട് പ്രകാരം റാഷ്ഫോർഡ് പ്രണയം ഗൗരവമായി കണ്ടില്ലെന്ന് പറഞ്ഞാണ് ഗ്രേസ് ബന്ധം അവസാനിപ്പിച്ചതെന്നാണ് വിവരം.
റാഷ്ഫോർഡിനെ താരം ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്യുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാറിൽ ഉലച്ചിലുകൾ ഉണ്ടായപ്പോഴാണ് റാഷ്ഫോർഡിന്റെ കരിയറിൽ മറ്റൊരു വഴിത്തിരിവ്.ഓൾഡ് ട്രാഫോർഡിൽ നിന്ന് പോകാനുള്ള തീരുമാനത്തിലാണ് ഈ മുന്നേറ്റ താരം. പുതിയ മാനേജർ റൂബൻ അമോറീമുമായി അത്ര നല്ല ബന്ധവുമല്ല താരത്തിന്.
പതിവായി ടീമിൽ നിന്ന് പുറത്തുമാണ്. ഇതോടെ തനിക്ക് പുതിയ വെല്ലുവിളികൾക്ക് താത്പ്പര്യമുണ്ടെന്ന് ഇംഗ്ലണ്ട് താരം വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്ററിന് താരത്തെ ലോണിൽ വിടാനും താത്പ്പര്യമുണ്ട്. സൗദിയിൽ നിന്ന് ചില ക്ലബുകൾ ഇംഗ്ലണ്ട് താരത്തെ നോട്ടമിട്ടിട്ടുണ്ട്.