രത്തൻ ടാറ്റയും ടിറ്റോയും, 7 അടി വലിപ്പത്തിൽ ഐസ് കേക്ക്!! ആദരവുമായി ബേക്കറി ഉടമ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രത്തൻ ടാറ്റയും ടിറ്റോയും, 7 അടി വലിപ്പത്തിൽ ഐസ് കേക്ക്!! ആദരവുമായി ബേക്കറി ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 09:30 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ രൂപം ഐസ് കേക്കിൽ നിർമിച്ച് ബേക്കറിയുടെ ആദരം. രത്തൻ ടാറ്റയുടെയും വളർത്തുനായ ടിറ്റോയുടേയും രൂപമാണ് കേക്കിൽ നിർമിച്ചത്. തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള ഐശ്വര്യ ബേക്കറീസാണ് സവിശേഷമായ ഈ കേക്കിന് പിന്നിൽ.

60 കിലോഗ്രാം പഞ്ചസാര, 250 മുട്ടകൾ എന്നിവ ഉപയോ​ഗിച്ചാണ് ഏഴടി നീളമുള്ള കേക്ക് തയ്യാറാക്കിയതെന്ന് ബാക്കറി ഉടമ അറിയിച്ചു. ബേക്കറിയുടെ മുൻവശത്ത് ചില്ലുകൂട്ടിൽ കേക്ക് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളും കുട്ടികളുമടക്കം പ്രതിദിനം നിരവധി പേരാണ് ഈ കേക്ക് കാണാൻ ഇവിടേക്ക് ഒഴുകിയെത്തുന്നത്.

എല്ലാവർഷവും ക്രിസ്മസാകുമ്പോൾ ആദരണീയരായ വ്യക്തിത്വങ്ങളുടെ രൂപങ്ങൾ ഐസ് കേക്കിൽ നിർമിക്കുന്നത് ഐശ്വര്യ ബേക്കറിയിൽ പതിവാണ്. ഫുട്ബോൾ ഇതിഹാസം മറഡോണ, മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാം, സം​ഗീതജ്ഞൻ ഇളയരാജ എന്നിവരുടെ രൂപങ്ങൾ കേക്കിൽ തീർത്ത് നേരത്തെയും ഐശ്വര്യ ബേക്കറി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇത്തവണ രത്തൻ ടാറ്റയേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ടിറ്റോയേയും കേക്കിൽ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു ഐശ്വര്യ ബേക്കറീസ്. രത്തൻ ടാറ്റ നമ്മെ വിട്ടുപോയെങ്കിലും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഓരോ ഇന്ത്യക്കാരുടെയും ഉള്ളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണെന്ന് ബേക്കറി ഉടമ പ്രതികരിച്ചു.

Tags: tamil naduratan tatabakeryRatan Tata Pet DogIce cake
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies